May 10 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
May 10 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 10 മെയ് 2025 | #NewsHeadlines

• പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു. ആന്ധ്രാ സ്വദേശി എം മുരളി നായിക്കാണ് വീരമൃത്യു വരിച്ചത്.

• സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് ഇത്തവണത്തെ വിജയ ശതമാനം.

• ജമ്മു-കശ്‌മീർ അതിർത്തിയിലും നിയന്ത്രണരേഖയിലും കനത്ത ആക്രമണവുമായി പാകിസ്ഥാൻ. ജമ്മുവിലെ പൂഞ്ചിലും കശ്‌മീരിലെ ഉറിയിലും പാക് സേന വെള്ളി വൈകിട്ട്‌ മുതൽ കനത്ത ഷെല്ലാക്രമണം തുടങ്ങി. ഇന്ത്യൻ സേന പ്രത്യാക്രമണവും നടത്തി.

• പാകിസ്ഥാനുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ച് ഇന്ത്യ.

• കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ത്രിഭാഷ നയം നടപ്പാക്കാതിരുന്ന തമിഴ്‌നാട്‌, കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

• വളാഞ്ചേരി നിപ രോഗം സ്ഥിരീകരിച്ച് പെരിന്തൽമണ്ണ ആശുപത്രയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.

• ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടയവിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം പാലക്കാട്‌ കോട്ടമൈതാനിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

• ‘ഓപ്പറേഷൻ സിന്ദൂറി‘ന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നാളെ മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

• 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 10 മെയ് 2024 #NewsHeadlines

● കടുത്ത ഉഷ്ണ തരംഗം തുടരുന്നതിനാല്‍ താല്‍ക്കാലികമായി സംസ്ഥാനത്ത് ഉണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.

● ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറിയിൽ  71.42%.

● തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി. നിവേദ്യത്തിലും അർച്ചന പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവ്. തുളസി പിച്ചി എന്നിവ പകരമായി ഉപയോഗിക്കും.

● തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. എട്ട് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളും മൂന്നുപേർ പുരുഷന്മാരുമാണ്.

● ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിളും പൊതു തെരഞ്ഞെടുപ്പിലും അമേരിക്ക ഇടപെടാൻ ശ്രമിക്കുന്നെന്ന്‌ റഷ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പ് സങ്കീര്‍ണമാക്കുന്നതിന്‌ ആഭ്യന്തര രാഷ്ട്രീയ സാഹചര്യം അസന്തുലിതമാൻ അമേരിക്ക ശ്രമിക്കുകയാണെന്നും റഷ്യന്‍ വിദേശമന്ത്രാലയം ഔദ്യോഗിക വക്താവ് മരിയ സഖരോവ പറഞ്ഞു.

● ബിലീവേഴ്സ് ചർച്ച് ഇസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു. യുഎസിലെ ടെക്സസിലുള്ള ഡാലസിൽ പ്രഭാതസവാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.

● ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടി മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

● പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുറച്ച് ഗതാഗതവകുപ്പ്. സ്ലോട്ട് ലഭിച്ചവർ കൃത്യമായി ഹാജരാകണമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീയതി ലഭിച്ച ഉദ്യോഗാർത്ഥികൾ സ്വന്തം നിലക്ക് വാഹനവുമായി എത്താൻ നിർദേശം.

● പ്രതിസന്ധി അവസാനിച്ചു, എയർ ഇന്ത്യ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും. ഉടൻ ജോലിയിൽ തിരികെ കയറാമെന്ന് ജീവനക്കാർ. പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുക്കും.

● നിർണ്ണായക മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ 60 റണ്‍സിന് തോറ്റതോടെയാണ് പഞ്ചാബ് പുറത്തായത്. പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്തായി.

● മലമ്പുഴ ഡാം ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. രാാവിലെ 10 
മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം.

ഇന്നത്തെ പത്ര വാർത്തകൾ ചുരുക്കത്തിൽ | 10 മെയ് 2023 | #News_Highlights

● കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 224 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 5.21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കര്‍ശന സുരക്ഷയില്‍ 58,284 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.

● കർണാടക തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ നടത്തിയ പ്രസ്താവനകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി.

● എഐ ക്യാമറ വിവാദത്തില്‍പ്പെട്ട എസ്ആര്‍ഐടി കമ്പനി കേരളം വിടുന്നതായി റിപ്പോര്‍ട്ട്. ഇപ്പോഴത്തെ വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് എസ്ആര്‍ഐടി ചെയര്‍മാര്‍ മധു നമ്പ്യാര്‍ പറഞ്ഞു.

● മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം അറുപതായി. ഇതുവരെ 231 പേര്‍ക്കാണ് പരുക്കേറ്റത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്.

● താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ അപകടത്തിൽപ്പെട്ട ‘അറ്റ്‌ലാന്റിക്‌’ ബോട്ടിന്റെ ഉടമ പാട്ടരകത്ത്‌ നാസറിന്‌ പൊലീസ്‌ കൊലക്കുറ്റം ചുമത്തി.

● ദക്ഷിണാഫ്രിക്കയിൽ നിന്ന്‌ ഇന്ത്യയിലെത്തിച്ച ഒരു ചീറ്റകൂടി ചത്തു. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെ ദക്ഷ എന്ന പെൺചീറ്റയാണ്‌ ചത്തത്‌. മൂന്ന് മാസത്തിനിടെ വിദേശത്ത് നിന്നും ഇന്ത്യയിൽ എത്തിച്ച മൂന്നാമത്തെ ചീറ്റയാണ് ചാകുന്നത്.

● സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ ഹൃദയശസ്‌ത്രക്രിയ നടത്തിയത്‌ 5,805 കുട്ടികൾക്ക്. ഈ വർഷം മാത്രം 354 ശസ്‌ത്രക്രിയ നടത്തി. ഒരുവയസ്സിന് താഴെയുള്ള 109 കുഞ്ഞുങ്ങളും ഇതിൽപ്പെടും.

● വിശ്വഭാരതി സർ‍വകലാശാലയുടെ ഭൂമി ഒഴിപ്പിക്കൽ ഉത്തരവിനെതിരെ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെന്നിന്റെ വസതിക്ക് ഉൾപ്പടെ ഒഴിയണമെന്ന ഉത്തരവിനെതിരെയാണ് പ്രതിഷേധം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0