● ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു. 78.69
ആണ് വിജയശതമാനം. വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറിയിൽ 71.42%.
● തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി.
നിവേദ്യത്തിലും അർച്ചന പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കരുതെന്ന്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവ്. തുളസി പിച്ചി എന്നിവ പകരമായി
ഉപയോഗിക്കും.
● തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. എട്ട് പേർ മരിച്ചു. 12
പേർക്ക് പരിക്കേറ്റു. ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം.
മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളും മൂന്നുപേർ പുരുഷന്മാരുമാണ്.
● ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിളും പൊതു തെരഞ്ഞെടുപ്പിലും അമേരിക്ക ഇടപെടാൻ ശ്രമിക്കുന്നെന്ന് റഷ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പ് സങ്കീര്‍ണമാക്കുന്നതിന് ആഭ്യന്തര രാഷ്ട്രീയ സാഹചര്യം അസന്തുലിതമാൻ അമേരിക്ക ശ്രമിക്കുകയാണെന്നും റഷ്യന്‍ വിദേശമന്ത്രാലയം ഔദ്യോഗിക വക്താവ് മരിയ സഖരോവ പറഞ്ഞു.
● ബിലീവേഴ്സ് ചർച്ച് ഇസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു. യുഎസിലെ ടെക്സസിലുള്ള ഡാലസിൽ പ്രഭാതസവാരിക്കിടെയുണ്ടായ
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ
ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.
● ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടി
മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി
അറിയിച്ചു.
● പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുറച്ച് ഗതാഗതവകുപ്പ്. സ്ലോട്ട്
ലഭിച്ചവർ കൃത്യമായി ഹാജരാകണമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തീയതി ലഭിച്ച ഉദ്യോഗാർത്ഥികൾ സ്വന്തം നിലക്ക് വാഹനവുമായി എത്താൻ നിർദേശം.
● പ്രതിസന്ധി അവസാനിച്ചു, എയർ ഇന്ത്യ പിരിച്ചുവിട്ട ജീവനക്കാരെ
തിരിച്ചെടുക്കും. ഉടൻ ജോലിയിൽ തിരികെ കയറാമെന്ന് ജീവനക്കാർ. പിരിച്ചുവിട്ട
25 പേരെ തിരിച്ചെടുക്കും.
● നിർണ്ണായക മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്. റോയല്‍
ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ 60 റണ്‍സിന് തോറ്റതോടെയാണ്
പഞ്ചാബ് പുറത്തായത്. പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്തായി.
● മലമ്പുഴ ഡാം ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത
വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. രാാവിലെ 10
മുതൽ നിയന്ത്രിത അളവിൽ
വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം.