• സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ
മന്ത്രി വി ശിവൻകുട്ടിയാണ് എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചത്. 99.5 ആണ്
ഇത്തവണത്തെ വിജയ ശതമാനം.
• ജമ്മു-കശ്‌മീർ അതിർത്തിയിലും നിയന്ത്രണരേഖയിലും കനത്ത ആക്രമണവുമായി
പാകിസ്ഥാൻ. ജമ്മുവിലെ പൂഞ്ചിലും കശ്‌മീരിലെ ഉറിയിലും പാക് സേന വെള്ളി
വൈകിട്ട് മുതൽ കനത്ത ഷെല്ലാക്രമണം തുടങ്ങി. ഇന്ത്യൻ സേന പ്രത്യാക്രമണവും
നടത്തി.
• പാകിസ്ഥാനുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വടക്ക്
പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി
വച്ച് ഇന്ത്യ.
• കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച
ത്രിഭാഷ നയം നടപ്പാക്കാതിരുന്ന തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ
സംസ്ഥാനങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
• വളാഞ്ചേരി നിപ രോഗം സ്ഥിരീകരിച്ച് പെരിന്തൽമണ്ണ ആശുപത്രയിൽ ചികിത്സയിൽ
കഴിയുന്ന യുവതിയുടെ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ
ജോർജ്.
• ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടയവിതരണത്തിന്റെ സംസ്ഥാന
ഉദ്‌ഘാടനം പാലക്കാട് കോട്ടമൈതാനിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
• ‘ഓപ്പറേഷൻ സിന്ദൂറി‘ന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ
പരിപാടികളുടെ ഭാഗമായി നാളെ മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ
പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ മന്ത്രിസഭായോഗം
തീരുമാനിച്ചു.
•