ഇന്നത്തെ പത്ര വാർത്തകൾ ചുരുക്കത്തിൽ | 10 മെയ് 2023 | #News_Highlights

● കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 224 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 5.21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കര്‍ശന സുരക്ഷയില്‍ 58,284 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.

● കർണാടക തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ നടത്തിയ പ്രസ്താവനകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി.

● എഐ ക്യാമറ വിവാദത്തില്‍പ്പെട്ട എസ്ആര്‍ഐടി കമ്പനി കേരളം വിടുന്നതായി റിപ്പോര്‍ട്ട്. ഇപ്പോഴത്തെ വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് എസ്ആര്‍ഐടി ചെയര്‍മാര്‍ മധു നമ്പ്യാര്‍ പറഞ്ഞു.

● മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം അറുപതായി. ഇതുവരെ 231 പേര്‍ക്കാണ് പരുക്കേറ്റത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്.

● താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ അപകടത്തിൽപ്പെട്ട ‘അറ്റ്‌ലാന്റിക്‌’ ബോട്ടിന്റെ ഉടമ പാട്ടരകത്ത്‌ നാസറിന്‌ പൊലീസ്‌ കൊലക്കുറ്റം ചുമത്തി.

● ദക്ഷിണാഫ്രിക്കയിൽ നിന്ന്‌ ഇന്ത്യയിലെത്തിച്ച ഒരു ചീറ്റകൂടി ചത്തു. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെ ദക്ഷ എന്ന പെൺചീറ്റയാണ്‌ ചത്തത്‌. മൂന്ന് മാസത്തിനിടെ വിദേശത്ത് നിന്നും ഇന്ത്യയിൽ എത്തിച്ച മൂന്നാമത്തെ ചീറ്റയാണ് ചാകുന്നത്.

● സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ ഹൃദയശസ്‌ത്രക്രിയ നടത്തിയത്‌ 5,805 കുട്ടികൾക്ക്. ഈ വർഷം മാത്രം 354 ശസ്‌ത്രക്രിയ നടത്തി. ഒരുവയസ്സിന് താഴെയുള്ള 109 കുഞ്ഞുങ്ങളും ഇതിൽപ്പെടും.

● വിശ്വഭാരതി സർ‍വകലാശാലയുടെ ഭൂമി ഒഴിപ്പിക്കൽ ഉത്തരവിനെതിരെ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെന്നിന്റെ വസതിക്ക് ഉൾപ്പടെ ഒഴിയണമെന്ന ഉത്തരവിനെതിരെയാണ് പ്രതിഷേധം.
MALAYORAM NEWS is licensed under CC BY 4.0