June 25 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
June 25 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 ജൂൺ 2025 | #NewsHeadlines

• എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റിൽപ്പറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമർത്തിയ അടയന്തരാവസ്ഥ കാലത്തിന്റെ കറുത്ത ഓർമ്മകൾക്ക് 50 ആണ്ട്.

• ജൂലൈ മുതൽ ടിക്കറ്റ് നിരക്ക് ഉയർത്താനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. ടിക്കറ്റ് നിരക്കില്‍  വര്‍ധനവ് വരുത്തുമെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

• വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• ഇന്ത്യൻ വൈമാനികൻ ശുഭാംശു ശുക്ലയും സംഘവും ബുധനാഴ്‌ച ബഹിരാകാശത്തേക്ക്‌ യാത്രതിരിച്ചേക്കും. കാലാവസ്ഥയും സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടായില്ലെങ്കിൽ പകൽ 12ന്‌ ദൗത്യപേടകം വിക്ഷേപിക്കും.

• നെല്ല്‌ സംഭരിച്ച വകയിൽ എസ്‌ബിഐ അക്കൗണ്ടുള്ള കർഷകർക്ക്‌ പണം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ബാങ്ക്‌ കൺസോർഷ്യത്തിൽ എസ്‌ബിഐയും പങ്കാളിയായതോടെയാണ്‌ നടപടി വേഗത്തിലായത്‌. ഇതുസംബന്ധിച്ച കരാറിൽ സപ്ലൈകോയും എസ്‌ബിഐയും ഒപ്പുവച്ചു.

• കേരളത്തിലെ അണക്കെട്ടുകളുടെ സംഭരണികൾക്ക് ചുറ്റും നിയന്ത്രണ മേഖല ഏർപ്പെടുത്തുന്നതിനായി പുതിയ ഉത്തരവ്‌ ഇറക്കുമെന്ന്‌ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയാകും പുതിയ ഉത്തരവ്‌.

• അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചത് 275 പേരെന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ എന്ന വിമാനമാണ് തകർന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരാൾ ഒഴികെ 241 പേർ മരിച്ചു.

• രാജ്യത്തെ വ്യോമയാന സംവിധാനത്തിൽ ഗുരുതര ചട്ടലംഘനങ്ങളും വീഴ്ചകളുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷേന്‍ (ഡിജിസിഎ). അഹമ്മദാബാദ് വിമാനദുരന്തത്തിനുപിന്നാലെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

• പിശക് പറ്റിയ രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾക്ക് പകരം ഒറിജിനൽ സർട്ടിഫിക്കറ്റ് ഉടൻ വിതരണം ചെയ്യാൻ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളിൽ പിശകുണ്ടായ സംഭവത്തിൽ അന്വേഷണത്തിനും മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 25 ജൂൺ 2024 - #NewsHeadlinesToday

• നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന തത്വങ്ങൾ പിന്തുടരുമെന്നും രാജ്യത്തെ നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും മോദി പറഞ്ഞു.

• പതിനെട്ടാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന മുറുകെ പിടിച്ചും ദൈവനാമത്തിലും ദൃഢപ്രതിജ്ഞയെടുത്തുമായിരുന്നു എംപിമാരുടെ സത്യപ്രതിജ്ഞ.

• ഭരണഘടയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രമേയം നിയമസഭ പാസാക്കി. ഇതിന് മുമ്പും പ്രമേയം അവതരിപ്പിച്ചിരുന്നു.

• ജമ്മു കശ്മീരിലെ ഉറിയില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഉറി സെക്ടറിലെ ഗോഹല്ലന്‍ മേഖലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

• സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട്.

• വിചാരണക്കോടതി അനുവദിച്ച ജാമ്യം ദില്ലി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു.

• യൂറോ കപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി പ്രീ ക്വാർട്ടറിൽ. ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ അവസാന നിമിഷം സമനില കുറിച്ചാണ് ഇറ്റലിയുടെ മുന്നേറ്റം (1–1).

• സംസ്ഥാന വ്യവസായവകുപ്പിനുകീഴിലുള്ള കിൻഫ്ര കഴിഞ്ഞ മൂന്നു വർഷംകൊണ്ട്‌ കേരളത്തിൽ സൃഷ്ടിച്ചത് 27,335 തൊഴിലവസരം. 2232.66 കോടിയുടെ സ്വകാര്യനിക്ഷേപം എത്തിക്കാനും ഈ കാലയളവിൽ സാധിച്ചു.

• പ്രായപൂർത്തിയാകാത്തവർ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കുന്ന കേസുകളിൽ അവർ കുറ്റക്കാരല്ലെന്ന് ജുവനൈൽ ജസ്‌റ്റിസ് ബോർഡ് കണ്ടെത്തിയാൽ രക്ഷിതാക്കൾക്കും വാഹനയുടമകൾക്കും എതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് ഹെെക്കോടതി.

• ലോകത്തിൽ ആദ്യമായി യുകെയിൽ തലയോട്ടിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഘടിപ്പിച്ച അപസ്‌മാര നിയന്ത്രണത്തിനുള്ള ഉപകരണം പതിമൂന്നുകാരനിൽ ഫലം കണ്ടു.

• മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്.

• ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ജവാന്‍ ആര്‍. വിഷ്ണുവിന്റെ മൃതദേഹം സംസ്ഥാനത്ത് എത്തിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 25 ജൂൺ 2023 | #Short_News #News_Highlights

● ആദ്യ ആഭ്യന്തര അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 48 വയസ്സ്. 1975 -ൽ ഇതേ ദിവസമാണ് ഇന്ദിരാഗാന്ധി ജനാധിപത്യത്തെ വെല്ലുവിളിച്ച് ആദ്യമായി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

● ഇന്ത്യന്‍ കായിക രംഗത്തെ നിര്‍ണായക നേട്ടമായ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിട്ട് ഇന്ന് 40 വയസ്സ് തികയുകയാണ്. അതുപോലെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് 91 വര്‍ഷം പിന്നിടുന്നതും മറ്റൊരു നാഴികക്കല്ലാണ്. ഇതുരണ്ടും സംഭവിച്ചത് ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് സ്റ്റേഡിയത്തിലാണ്‌.

● സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി കോള്‍ സെന്‍റര്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്. നിലവിലെ ദിശ കോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്‍റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്.

● മുന്നൂറോളം ജീവൻ ബലികൊടുത്ത ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ലോക്കോ പൈലറ്റുമാരുടെ ഒഴിവ്‌ നികത്താൻ റെയിൽവേ. 2020 സെപ്‌തംബർ നാലു മുതൽ ഏർപ്പെടുത്തിയ നിയമനനിരോധനം നിലനിൽക്കെയാണ്‌ ഈ നേരിയ ഇളവ്‌. 3.5 ലക്ഷം ഒഴിവിൽ വെറും 24,000 മാത്രമാണ്‌ ഇതുവഴി നികത്തുക.

● കേരള ബാങ്കിന്റെ പ്യൂൺ മുതലുള്ള മുഴുവൻ തസ്തികകളിലെയും നിയമനങ്ങൾ പിഎസ്‌സി വഴിയാണെന്നും നേരിട്ട്‌ നിയമനം നൽകുന്ന രീതി ബാങ്കിനില്ലെന്നും ജനറൽ മാനേജർ അറിയിച്ചു. കേരള ബാങ്കിന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി കബളിപ്പിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ മുന്നറിയിപ്പ്‌.

● ശബരിമല വിമാനത്താവള നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാർഥ്യമാകുന്നതിന്റെ സൂചന കണ്ടുതുടങ്ങിയതായും പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ അദ്ദേഹം പറഞ്ഞു.

● സംസ്ഥാനത്ത് ഭിന്നശേഷി ക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് (യുഡിഐഡി) നിയമപ്രകാരമുള്ള വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ആധികാരികരേഖയാക്കി ഉത്തരവിറക്കിയെന്ന് ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

● വൈദ്യുതി നിരക്കുകൾ കുത്തനെ ഉയർത്താൻ കേന്ദ്ര സർക്കാർ. ഇതിനായി വൈദ്യുത ചട്ടങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തി.
വൈദ്യുത (ഉപഭോക്താക്കളുടെ അവകാശങ്ങൾ) ചട്ടങ്ങൾ 2020 ലാണ് ഭേദഗതി. ഇതിന്റെ അടിസ്ഥാനത്തിൽ പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിന് നിരക്കിൽ 10–20 ശതമാനം വരെ കുറവു വരുമെങ്കിലും രാത്രിയിലെ ഉപയോഗത്തിന്റെ നിരക്കിൽ 10–20 ശതമാനം വർധന ഉണ്ടാകും.




Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0