• നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന തത്വങ്ങൾ
പിന്തുടരുമെന്നും രാജ്യത്തെ നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും
മോദി പറഞ്ഞു.
• ഭരണഘടയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം
അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രമേയം നിയമസഭ പാസാക്കി.
ഇതിന് മുമ്പും പ്രമേയം അവതരിപ്പിച്ചിരുന്നു.
• ജമ്മു കശ്മീരിലെ ഉറിയില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഉറി സെക്ടറിലെ ഗോഹല്ലന്‍ മേഖലയില്‍
നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
• സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9
ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച്
അലർട്ട്.
• വിചാരണക്കോടതി അനുവദിച്ച ജാമ്യം ദില്ലി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ
ചെയ്തത് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സുപ്രീംകോടതിയെ
സമീപിച്ചു.
• യൂറോ കപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി പ്രീ ക്വാർട്ടറിൽ. ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ അവസാന നിമിഷം സമനില കുറിച്ചാണ് ഇറ്റലിയുടെ മുന്നേറ്റം (1–1).
• സംസ്ഥാന വ്യവസായവകുപ്പിനുകീഴിലുള്ള കിൻഫ്ര കഴിഞ്ഞ മൂന്നു വർഷംകൊണ്ട് കേരളത്തിൽ സൃഷ്ടിച്ചത് 27,335 തൊഴിലവസരം. 2232.66 കോടിയുടെ സ്വകാര്യനിക്ഷേപം എത്തിക്കാനും ഈ കാലയളവിൽ സാധിച്ചു.
• പ്രായപൂർത്തിയാകാത്തവർ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കുന്ന കേസുകളിൽ അവർ കുറ്റക്കാരല്ലെന്ന് ജുവനൈൽ ജസ്‌റ്റിസ് ബോർഡ് കണ്ടെത്തിയാൽ രക്ഷിതാക്കൾക്കും വാഹനയുടമകൾക്കും എതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് ഹെെക്കോടതി.
• ലോകത്തിൽ ആദ്യമായി യുകെയിൽ തലയോട്ടിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഘടിപ്പിച്ച അപസ്‌മാര നിയന്ത്രണത്തിനുള്ള ഉപകരണം പതിമൂന്നുകാരനിൽ ഫലം കണ്ടു.
• മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം
നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണു
കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്.
• ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ജവാന്‍ ആര്‍. വിഷ്ണുവിന്റെ മൃതദേഹം സംസ്ഥാനത്ത് എത്തിച്ചു.