ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 30 ജൂലൈ 2023 | #Short_News #News_Headlines

• വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാംമത്സരത്തിൽ ഇന്ത്യക്ക്‌ തോൽവി. ആറ് വിക്കറ്റ്‌ ജയത്തോടെ വിൻഡീസ്‌ പരമ്പരയിൽ 1-1ന്‌ ഒപ്പമെത്തി. അവസാന മത്സരം ചൊവ്വാഴ്ച നടക്കും.

• നോവായി ചാന്ദ്നി, ആലുവയിൽ വെള്ളി വൈകിട്ട്‌ കാണാതായ, ബിഹാറി ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി, പ്രതി ബീഹാർ സ്വദേശി അസ്ഫാക്ക് ആലം പോലീസ് കസ്റ്റഡിയിൽ.

• ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവാനയ്ക്കുള്ള ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ ടി.വി.ചന്ദ്രന്.

• കേരളത്തിൽനിന്ന്‌ ഇസ്രയേൽ സന്ദർശിക്കാൻപോയ സംഘത്തിലെ ഏഴുപേരെ കാണാതായതായി പരാതി. നാലുപേർ തിരുവനന്തപുരം സ്വദേശികളും മൂന്നുപേർ കൊല്ലം സ്വദേശികളുമാണ്‌.

• നൈജറിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ 15 ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആഫ്രിക്കൻ യൂണിയൻ. നിർദിഷ്ട സമയത്തിനുള്ളിൽ ജനാധിപത്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശിക്ഷാനടപടികളിലേക്ക്‌ കടക്കുമെന്നും വെള്ളിയാഴ്ച യോഗം ചേർന്ന ആഫ്രിക്കൻ യൂണിയൻ സമാധാന, സുരക്ഷാ കൗൺസിൽ പ്രസ്താവിച്ചു.

• മുംബൈയില്‍ ജാഗ്രത നിര്‍ദേശം. കോളാബയിലെ ചബാദ് ഹൌസിന്റെ ചിത്രങ്ങള്‍ ഭീകരരില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചബാദ് ഹൌസിന് ചുറ്റും പൊലീസിനെ വിന്യസിച്ചു.

• സംസ്ഥാനത്തെ സാമൂഹികക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും ലഭിക്കുന്നതിനുള്ള മസ്റ്ററിങ് ജൂലായ് 31-ന് അവസാനിക്കും. 14 ലക്ഷത്തിലേറെ പേർ മസ്റ്റ്ററിങ് നടത്താൻ ബാക്കിയുണ്ട്.

• ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ നൽകാൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാല തീരുമാനിച്ചു.

• യുഎസില്‍ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു, ജോ ബൈഡന്റെ 10 ആഴ്ച പഴക്കമുള്ള 'അഭയം നല്‍കല്‍' നയം ഫെഡറല്‍ ജഡ്ജി അസാധുവാക്കി.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




MALAYORAM NEWS is licensed under CC BY 4.0