• വയാനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
• വയനാട് മേപ്പാടി
മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററെത്തും.
സുലൂരിൽ നിന്നാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തുക.
• കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി,
മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
• നീറ്റ് യുജി കൗൺസിലിംഗ് തിയതി പ്രഖ്യാപിച്ചു. രജിസ്ട്രേഷൻ നടപടികൾ ഓഗസ്റ്റ്
14 ന് ആരംഭിക്കും. അലോട്ട്മെൻ്റ് നടപടികൾ ഓഗസ്റ്റ് 21 മുതൽ തുടങ്ങും.
• അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാനായുള്ള കേരള
സർക്കാർ ദൗത്യത്തിന് കരുത്തുപകർന്ന് ചികിത്സയ്ക്ക് ആവശ്യമായ നിർണായക
മരുന്ന് ജർമനിയിൽ നിന്ന് കേരളത്തിലെത്തിച്ചു.
• സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ
മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ
കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.
• ടെന്നീസ് താരം രോഹൻ
ബൊപ്പണ്ണ ഇന്ത്യൻ കുപ്പായമഴിച്ചു. പാരിസ് ഒളിമ്പിക്‌സ് ഡബിൾസിൽ ആദ്യ
റൗണ്ട് തോൽവിക്കു പിന്നാലെയാണ് നാൽപത്തിനാലുകാരന്റെ തീരുമാനം.
• ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും ആധുനിക
ഗവേഷണങ്ങൾ വികസിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് മികവിന്റെ ഏഴ് കേന്ദ്രങ്ങൾ
(സെന്റേഴ്സ് ഓഫ് എക്സലൻസ്) ആരംഭിക്കുന്നു.
• ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ
കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരും. കേരള മുഖ്യമന്ത്രി കർണാടക
മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തീരുമാനം.
•