ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 25 ജൂലൈ 2023 | #Short_News #News_Headlines

• വൈക്കം പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടപടിയെടുക്കാന്‍ വൈകിയതിലാണ് ഡിഐജിയുടെ നടപടി.

• സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കണ്ണൂര്‍, കോ‍ഴിക്കോട്, മലപ്പുറം , വയനാട് എന്നീ ജില്ലക‍ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍ഡോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് എന്നീ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.

• പ്രളയജലം പിന്മാറാതെ തുടരുന്ന യമുനാ നദിയിലെ ജലനിരപ്പ്‌ അപകടനിലയ്‌ക്ക്‌ മുകളിൽ തുടരുന്നു. 206.44 മീറ്ററാണ്‌ നിലവിൽ ജലനിരപ്പ്‌. രണ്ടാഴ്‌ച കഴിഞ്ഞിട്ടും ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌.

• വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന്ന് ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ.

• മണിപ്പൂര്‍ വിഷയത്തില്‍ ഇരുസഭകളിലും പ്രതിഷേധവുമായി പ്രതിപക്ഷം. സര്‍കകാര്‍ ഒളിച്ചോടുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധി പ്രതിമയ്ക്ക മുന്നില്‍ പ്രതിഷേധിച്ചു.

• ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും. ചാലക്കുടി തീരുത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയായിരുന്നു.

• സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




MALAYORAM NEWS is licensed under CC BY 4.0