• മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ നിയമനം ഗവർണർ അംഗീകരിച്ചു. ജസ്റ്റിസ്
അലക്സാണ്ടർ തോമസിനെ നിയമിക്കാനുള്ള സർക്കാർ ശുപാർശയാണ് ഗവർണർ അംഗീകരിച്ചത്.
• സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു.
• സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു.
• സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു.
• മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന 16 സ്രവ
സാമ്പിളുകള്‍ നെഗറ്റീവ്.എല്ലാവരും ലോ റിസ്ക് വിഭാഗത്തില്‍ ഉള്ളവരാണ്.
• വലിയ
തീപിടിത്തങ്ങളുണ്ടായാൽ അഗ്നി രക്ഷാസേനയ്ക്കൊപ്പം പോരാടാൻ ഇനി റോബോട്ടും. എറണാകുളം ജില്ലാ ഫയർഫോഴ്സിലാണ് റോബോട്ട് ജോലിക്ക് സജ്ജമായിട്ടുള്ളത്.
• നീറ്റ് യുജി-നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്ക് പിന്നാലെ അഗ്നിപഥ് പദ്ധതിക്കെതിരെയും അഴിമതിയാരോപണം.