ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 24 ജൂലൈ 2023 | #News_Headlines #Short_News

• സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

• ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തുടക്കമായി. 72 ദിവസം നീളുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു. ഡോ. എം ശശികുമാർ വള്ളസദ്യ ഉദ്ഘാടനം ചെയ്‌തു.

• ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിലെ ബാഗേജ് നയത്തിൽ ഗൾഫ് എയർ മാറ്റം വരുത്തി. നിലവിലുള്ള 46 കിലോ ലഗേജ് ഇനി എല്ലാ ടിക്കറ്റുകളിലും അനുവദിക്കില്ല.

• രാജ്യത്തിൻ്റെ അഭിമാനമായിരുന്ന ബിഎസ്എൻഎൽ വിറ്റു തുടങ്ങി, കേരളമടക്കം ആറു സംസ്ഥാനങ്ങളിലായി ഭൂമി വിൽക്കുന്നതിന്‌ ബിഎസ്‌എൻഎൽ ഇ-ടെൻഡർ ക്ഷണിച്ചു.  എറണാകുളത്ത്‌ ആലുവ ചൂണ്ടിയിലെ ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ നിൽക്കുന്ന 2.22 ഏക്കറും കൊല്ലം കൊട്ടാരക്കര മൈത്രി നഗറിലെ ഒഴിഞ്ഞുകിടക്കുന്ന 88.43 സെന്റ്‌ ഭൂമിയും വിൽപ്പനയ്‌ക്കുള്ള ആദ്യപട്ടികയിലുണ്ട്‌.

• ആരോഗ്യകേരളത്തിന്റെ കുതിപ്പിന്‌ കരുത്തേകി കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ (സിസിആർസി) നിർമാണം അന്തിമഘട്ടത്തിൽ. 100 കിടക്കകളും രണ്ട്‌ ഓപ്പറേഷൻ തിയറ്റർ, രണ്ട്‌ ഐസിയു തുടങ്ങിയ അത്യാവശ്യ സംവിധാനങ്ങളുമായി നവംബറിൽ സിസിആർസി പുതിയ കെട്ടിടത്തിൽ ആരംഭിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.

• ഉത്തരാഖണ്ഡിലും ഹിമാചലിലും മഴ കനത്തതോടെ യമുനാ നദിയിൽ ജലനിരപ്പ്‌ വീണ്ടും അപകടരേഖയ്‌ക്ക്‌ മുകളിലെത്തി. ഞായർ വൈകിട്ടോടെ ജലനിരപ്പ്‌ 206.31 മീറ്ററായി ഉയർന്നു. ഹരിയാനയിലെ ഹത്‌നികുണ്ഡ്‌ തടയണയിൽനിന്ന്‌ വലിയതോതിൽ വെള്ളം തുറന്നുവിട്ടതോടെയാണ്‌ യമുനയിലെ ജലനിരപ്പ്‌ അപകടരേഖ കടന്നത്‌.

• പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ അധ്യയനം നടത്താന്‍ സ്‌കൂളുകളെ അനുവദിച്ച് സിബിഎസ്ഇ. നിലവില്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് അധ്യയനം നടക്കുന്നത്.

• സപ്ലൈകോ വിൽപ്പനശാലകളിൽ സാധനങ്ങളില്ലെന്ന്‌ ഒരുവിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ ജനങ്ങളിൽ ആശങ്കയുണ്ടാക്കാനാണെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. വൻപയറിനും മുളകിനുമാണ്‌  ചിലയിടത്ത്‌ കുറവ്‌ വന്നിട്ടുള്ളത്‌. അത്‌ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്‌. ഓണക്കാലത്ത്‌ സപ്ലൈകോ സ്‌റ്റോറുകളിൽ ആവശ്യാനുസരണം സാധനങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs