• ഷിരൂരിൽ സോണാർ പരിശോധനയിൽ പുതിയ സിഗ്നൽ കണ്ടെത്തി. റഡാർ സിഗ്നൽ ലഭിച്ച അതേ
സ്ഥലത്താണ് പുതിയ സിഗ്നൽ കിട്ടിയത്. ഇന്ന് ഈ ഭാഗത്ത് വിശദമായ പരിശോധന
നടത്തും.
• ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം
കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ
അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
• നീറ്റില്‍ പുന:പരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി. വീണ്ടും പരീക്ഷ നടത്തുന്നത്
മെഡിക്കല്‍ സീറ്റിനായി കാത്തിരിക്കുന്ന 24 ലക്ഷം വിദ്യാര്‍ത്ഥികളെ
ഗുരുതരമായി ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച്
നിരീക്ഷിച്ചു.
• ഷിരൂരിലെ മണ്ണിടിച്ചിൽ ഗൗരവമേറിയ വിഷയമാണെന്ന് കർണാടക ഹൈക്കോടതി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. തൽസ്ഥിതി റിപ്പോർട്ട്
നൽകാനും കർണാടക സർക്കാരിന് നിർദേശം.
• രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥ സുശക്തമെന്ന അവകാശവാദവുമായി കേന്ദ്ര
ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്
അവതരണവേളയിലാണ് നിറമാല സീതാരാമൻ ഇക്കാര്യം അവകാശപ്പെട്ടത്.
• ഒളിമ്പിക്‌സ് ദീപം
തെളിയുംമുമ്പെ പുരുഷ ഫുട്‌ബോൾ, റഗ്‌ബി മത്സരങ്ങൾക്ക് ഇന്ന് തുടക്കം. നാളെ
തുടങ്ങുന്ന അമ്പെയ്‌ത്തിൽ ഇന്ത്യ അരങ്ങേറും. ഉദ്‌ഘാനച്ചടങ്ങുകൾ വെള്ളിയാഴ്‌ചയാണ്.
• ഇത്തവണത്തെ കേന്ദ്ര
ബജറ്റിലും റബർ മേഖലയ്‌ക്ക് നിരാശ. ഇറക്കുമതി തീരുവയും സബ്‌സിഡിയും
വർധിപ്പിക്കുന്നതുൾപ്പെടെ കർഷകർ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമൊന്നും
ബജറ്റിൽ പ്രഖ്യാപിച്ചില്ല എന്ന് കർഷകർ.
• സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ
മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.