ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 19 ജൂലൈ 2023 | #Short_News #News_Highlights

• 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായിട്ടാണ് മാറ്റിവെച്ചത്. നാളെ രാവിലെ 11 മണിക്ക് നടത്താനിരുന്ന പുരസ്‌ക്കാര പ്രഖ്യാപനം ജൂലൈ 21 ന് വൈകിട്ട് 3 മണിക്ക് നടക്കും.

• ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴയ്ക്ക് സാധ്യത. നിലവിൽ രൂപപ്പെട്ടിരിക്കുന്നത് ചക്രവാതച്ചുഴിയാണ്. ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ലഭിച്ചേക്കുക.

• ആന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിലേക് കൊണ്ടുപോകും.  കോട്ടയത്ത് എത്തിക്കുന്ന ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണി മുതൽ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും.

• കായംകുളത്ത്‌ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്-ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെയാണ് കൊലപ്പെടുത്തിയത്. രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ.

• വനിതാ ഫുട്‌ബോളിലെ പുതിയ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന്‌ നാളെ മെൽബണിൽ തുടക്കം. അമേരിക്കയാണ്‌ വനിതാ ഫുട്‌ബോളിലെ നിലവിലെ ജേതാക്കൾ. ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ്‌ ആതിഥേയർ.

• ഡൽഹിക്ക്‌ ആശ്വാസമായി യമുനയിൽ ജലനിരപ്പ്‌ കുറയുന്നു. ഹരിയാനയിൽ മഴ കുറഞ്ഞതും അണക്കെട്ടുകളിൽനിന്നുള്ള ജലമൊഴുക്ക്‌ കുറഞ്ഞതുമാണ്‌ അനുകൂലമായത്‌. ജലനിരപ്പ്‌ നിലവിൽ 205.46 മീറ്ററിനു താഴെ എത്തിയിരുന്നു.

• വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് 'INDIA' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

• കോട്ടയം ജില്ലയിൽ ബുധനാഴ്ച പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

• വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഡല്‍ഹി കോടതി രണ്ടുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.