• സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
• വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ.
• ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധയില്‍ മരണം 15 ആയി. സബര്‍കാന്ത ജില്ലയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച നാലുവയസ്സുകാരിയില്‍ അണുബാധ സ്ഥിരീകരിച്ചു.
• പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയുടെ കൊലക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.
• നീറ്റ് യുജി പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) സുപ്രീം കോടതിയുടെ നിര്‍ദേശം.
• പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിന് 120 കോടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് വിനിയോഗ പരിധി നൂറു ശതമാനം ഉയർത്തിയാണ് തുക ലഭ്യമാക്കുന്നത്.
• ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധനകള്‍ നടത്തിയത്.
• ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നുവെന്ന് ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ റിസേർച്ച് റിപ്പോർട്ട്.
• ബിഹാറിൽ 15-ാമത്തെ പാലവും തകർന്നു വീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിൽ പാർമാൻ നദിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പുതിയ പാലം തകർന്നത്.
• ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു. സാങ്കേതികത്തകരാറിനെത്തുടർന്നാണ് വിമാനം വഴി തിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു.
• പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കി ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ലക്സംബർഗ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്ക് 138-ാം സ്ഥാനമാണ് ലഭിച്ചത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
• സംസ്ഥാനത്തെ ചെറുതോടുകൾ പൂർണമായും ശുചീകരിക്കുവാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനം.