ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 18 ജൂലൈ 2023 | #Short_News #News_Headlines


• മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി അന്തരിച്ചു.


• രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗ് റിപ്പോര്‍ട്ട്. 2015–16ല്‍ സംസ്ഥാനത്ത് ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നെങ്കില്‍ 2019–21ല്‍ ഇത് 0.55 ശതമാനമായി താഴ്ന്നുവെന്നും നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ റിപ്പോര്‍ട്ട്–2023ല്‍ വ്യക്തമാക്കി.


• മുതലപ്പൊഴിയിലെ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരിന്റെ അടിയന്തര നടപടി. മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ കൂടുംബങ്ങളുടെ സംരക്ഷണം  സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.


• ഉത്തരേന്ത്യയില്‍ ശക്തമായ മ‍ഴ തുടരുന്നു. ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനം ഉണ്ടായി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചു.


• കൃത്യമായി ജോലിക്ക്‌ എത്താത്ത 1243 പേരെ പത്രപ്പരസ്യം നൽകി പിരിച്ചുവിടുമെന്ന്‌ കെഎസ്‌ആർടിസി സിഎംഡി ബിജു പ്രഭാകർ.


• പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത് യോഗം തുടങ്ങി. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിയത്. ജൂണ്‍ 23ന് പട്നയില്‍ നടന്ന ആദ്യയോഗത്തില്‍ 17 പാര്‍ട്ടി നേതാക്കളാണ് പങ്കെടുത്തിരുന്നത്.


• അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു വിധിച്ചതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ നൽകിയ ഹർജി ചൊവ്വാഴ്ച അഭിഭാഷകർ കോടതിയിൽ ഉന്നയിക്കും.


• സെന്തിൽ ബാലാജിക്കു പിന്നാലെ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇഡി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ പൊന്മുടിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.