• ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാനസര്‍ക്കാരിന്റെ സഹായം. എറണാകുളം
ബൈപാസ് ( എന്‍എച്ച് 544), കൊല്ലം – ചെങ്കോട്ട (എന്‍എച്ച് 744) എന്നീ പാത
നിര്‍മാണത്തിനാണ് സംസ്ഥാന പങ്കാളിത്തത്തില്‍ തീരുമാനമായത്.
• സംസ്ഥാനത്ത് പ്രകൃതിദുരന്തത്തിൽ വീട് തകർന്നവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമായി.
• ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.
• ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്കായുള്ള റോപ്‌വേ പദ്ധതി യാഥാർഥ്യത്തിലേക്ക്. കോടതിയുടെ അനുമതി ലഭ്യമായതോടെ ദേവസ്വം ബോർഡ് തുടർനടപടികളിലേക്ക് കടന്നു.
• ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്‌എംടി) കമ്പനി പുനരുദ്ധാരണത്തിന് നിർദേശങ്ങൾ നൽകാൻ അഖിലേന്ത്യാതലത്തിൽ കൺസൾട്ടൻസിയെ ക്ഷണിച്ച് ടെൻഡർ.
• തോടുകളിലും ഓടകളിലും മാലിന്യമെറിയുന്നത് വധശ്രമത്തിന് തുല്യമാണെന്ന് ഹൈക്കോടതി. മാലിന്യം വലിച്ചെറിയാമെന്ന കാഴ്ചപ്പാട് മാറേണ്ട കാലം അതിക്രമിച്ചെന്നും ആമയിഴഞ്ചാൻതോട്ടിലെ ദുരന്തം കണ്ണുതുറപ്പിക്കുന്നതാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
• സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. സെക്രട്ടറിയേറ്റിലെ ഉദ്യാനത്തിൽ മന്ത്രിമാർ പച്ചക്കറി തൈകൾ നട്ടാണ് ഉദ്‌ഘാടനം ചെയ്‌തത്.
• കനത്ത മഴയിൽ നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷിച്ചു. ഐഎഫ്‌ബി ആഷ്നി എന്ന മീൻപിടിത്ത ബോട്ടിൽ കുടുങ്ങിയ 11 പേരെയാണ് രക്ഷിച്ചത്.
• മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമയായിട്ട് വ്യാഴാഴ്‌ച ഒരുവർഷം. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി അങ്കണത്തിൽ അനുസ്‌മരണ പരിപാടി നടക്കും.