• 19 ദിവസം നീണ്ട പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
• വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ.
• റഷ്യ, ജപ്പാൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് ചാന്ദ്രയാൻ ദൗത്യം വിജയിച്ചതിനുപിന്നിൽ ഇന്ത്യയുടെ ധീരമായ ശ്രമങ്ങളും അക്ഷീണമായ ചിന്താഗതിയുമാണെന്ന് നാസ മുൻ ബഹിരാകാശ സഞ്ചാരിയും സാങ്കേതിക വിദഗ്ധനുമായ സ്റ്റീവ് ലീ സ്മിത്ത്.
• മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റ് ഒരു മാസം പിന്നിട്ടിട്ടും കർഷകരെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളോട് മുഖംതിരിച്ചുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച.
• നേപ്പാൾ പാർലമന്റിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹാൽ പ്രചണ്ഡ വെള്ളിയാഴ്ച വിശ്വാസവോട്ട് തേടും.
• ഗാസാ സിറ്റിയില്‍ ബോംബാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി
ഇസ്രയേല്‍ സൈന്യം. പലസ്തീന്‍കാരെല്ലാം നഗരം വിട്ട് തെക്കന്‍ മേഖലയിലേക്ക്
പോകണമന്നും ആവശ്യപ്പെട്ടു.
• സംസ്ഥാനത്തെ വരുമാന വര്‍ധനവിന് വഴിതേടി സര്‍ക്കാര്‍. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെടാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
• അഗ്നിവീർ പദ്ധതിയിൽ സുപ്രധാന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം. സൈനിക
സേവനത്തിൽ നിന്ന് വിരമിക്കുന്ന അഗ്നീവീറുകളെ അർധസെൈനിക വിഭാഗങ്ങളിൽ നിയമിക്കാനാണ് തീരുമാനം.