July 06 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 06 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 06 ജൂലൈ 2025 | #NewsHeadlines

• പുതിയ കോവിഡ് വകഭേദമായ സ്ട്രാറ്റസ് യുകെ അടക്കം രാജ്യങ്ങളില്‍ പടരുന്നു. പഴയ കോവിഡ് കാലത്തെ അനുസ്മരിപ്പിക്കും വിധം ഈ വകഭേദം മറ്റൊരു കോവിഡ് തരംഗം സൃഷ്ടിച്ചേക്കാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

• സംസ്ഥാനത്ത് മഴ ശക്തമായേക്കും. വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിലും സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്തും സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

• കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സംവിധാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കി.

• വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ചരിത്ര യോഗ്യതയുമായി ഇന്ത്യൻ ടീം. തായ്‌ലൻഡിനെ 2–1ന്‌ തോൽപ്പിച്ച്‌ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്‌ യോഗ്യത നേടി

• കാറപകടത്തിൽ മരിച്ച പോർച്ചുഗീസ്‌ ഫുട്‌ബോളർ ഡിയോഗോ ജോട്ടയുടെ കരാർ പ്രകാരം താരത്തിന്റെ കുടുംബത്തിന്‌ രണ്ട്‌ വർഷം കൂടി ശമ്പളം നൽകാൻ ലിവർപൂൾ എഫ്‌ സി തീരുമാനിച്ചതായി റിപ്പോർട്ട്‌.

• അമേരിക്കയിലെ ടെക്‌സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ 27 മരണം. ഗ്വാഡലൂപ്‌ നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിൽ നടന്ന വേനൽകാല ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായി.

• അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ രണ്ടാഴ്‌ചത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ്പ്‌ കമാൻഡർ ശുഭാംശു ശുക്ലയും സംഘവും 10ന്‌ മടങ്ങിയെത്തും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 06 ജൂലൈ 2024 - #NewsHeadlinesToday


• രാജ്യത്ത് തൊഴിലില്ലായ്മ ജൂണില്‍ എട്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.2 ശതമാനത്തിലെത്തി. മുന്‍മാസം ഇത് ഏഴു ശതമാനമായിരുന്നു.

• തൃശൂര്‍ ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കളളിംഗ് നടത്തി മറവു ചെയ്തു.

• കോഴിക്കോട് തിക്കോടിയില്‍ ചികിത്സയിലായിരുന്ന 14കാരന് അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പിസിആര്‍ ഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്.

• ചൊവ്വാഴ്ച നടക്കുന്ന യൂറോ കപ്പ്‌ ആദ്യ സെമിയിൽ സ്‌പെയ്‌നും ഫ്രാൻസും ഏറ്റുമുട്ടും.

• ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി.

• ആദ്യ ചരക്കുകപ്പലിനെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർണമായതോടെ ഭാവി കേരളത്തിന്റെ വികസന കവാടമാകാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം.

• കിഫ്ബി മസാല ബോണ്ടിൽ ഫെമ നിയമലംഘനം ആരോപിച്ചുള്ള ഇഡി അന്വേഷണം നിയമപരമല്ലെന്ന് ഹൈക്കോടതിയിൽ ഡോ. ടി എം തോമസ് ഐസക്.

• ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള ഗുരുതര ക്രമക്കേട്‌ ഉയർന്ന സാഹചര്യത്തിൽ നീറ്റ്‌ യുജി ഫലം റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്ന ആവശ്യത്തെ ശക്തമായി എതിർത്ത്‌ കേന്ദ്രസർക്കാർ.

• നീറ്റ്-യുജി പരീഷാ പേപ്പറുകള്‍ ചോര്‍ന്നതുള്‍പ്പെടെയുള്ള ക്രമക്കേടുകളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ മാറ്റിവെച്ച നീറ്റ്-പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11ന് പരീക്ഷ നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍ബിഇ) അറിയിച്ചു.

• പ്രളയക്കെടുതി തുടരുന്ന അസമിൽ വെള്ളിയാഴ്‌ച ആറുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 52 ആയി.

• മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കാനുള്ള  ആർട്ടിമിസ്‌ ദൗത്യ പരിശീലനത്തിൽ ഒരാളെക്കൂടി ഉൾപ്പെടുത്തി നാസ. വിർജീനിയ സ്വദേശിയായ ആന്ദ്രെ ഡഗ്ലസിനെയാണ്‌ അഞ്ചാമനായി ഉൾപ്പെടുത്തിയിരിക്കുന്നത്‌.

• ബ്രിട്ടനില്‍ വന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍. ആകെയുള്ള 650 സീറ്റുകളില്‍ 412 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയം നേടി. കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും 326 സീറ്റുകളായിരുന്നു വേണ്ടത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 06 ജൂലൈ 2023 | #News_Headlines #Short_News

● സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, വയനാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

● ഗുജറാത്ത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു . ആദ്യം അഹമ്മദാബാദിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു.

● ക‍ഴിഞ്ഞ രണ്ടു വർഷം സംസ്ഥാനത്ത് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം പേർക്ക് പട്ടയം നൽകിയതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഭൂമി നൽകുമെന്നും അതിന് ഏതെങ്കിലും നിയമങ്ങൾ തടസം നിൽക്കുന്നുവെങ്കിൽ അവയിൽ സർക്കാർ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

● ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

● കനത്ത മഴയിലും കൊച്ചി നഗരത്തിൽ മുൻവർഷങ്ങളിലെപ്പോലെ വെള്ളക്കെട്ടില്ലാത്തതിൽ സംതൃപ്‌തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ കോർപറേഷനും കളക്ടർ അധ്യക്ഷനായ സമിതിയും ഇടപെടൽ നടത്തിയെന്നും കോടതി നിരീക്ഷിച്ചു.

● രാജ്യത്ത്‌ തൊഴിലുറപ്പുപദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം. 2022–23ൽ 965.76 ലക്ഷം തൊഴിൽദിനമാണ്‌ സംസ്ഥാനത്ത്‌ സൃഷ്ടിക്കപ്പെട്ടത്‌. അംഗീകൃത ബജറ്റിന്റെ 100.76 ശതമാനം ലക്ഷ്യം കേരളത്തിന്‌ കൈവരിക്കാനായി. 965.76 ലക്ഷം തൊഴിൽദിനങ്ങളിൽ 867.44 ലക്ഷവും സ്‌ത്രീകൾക്കാണ്‌ ലഭിച്ചത്‌. ആകെ തൊഴിൽദിനങ്ങളുടെ 89.82 ശതമാനം വരുമിത്‌.

● ചാന്ദ്രയാൻ 3 പേടകം സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യാനുള്ള ‘സുരക്ഷിതമേഖല’ കണ്ടെത്തി. ദക്ഷിണധ്രുവത്തിലെ മൻസിനസ്‌–- ബോഗസ്ലോവസ്‌കി ഗർത്തങ്ങൾക്കിടയിലുള്ള വിശാലമായ സമതലത്തിലാണിത്‌. ചരിവും പാറക്കെട്ടും കുഴികളും ഇല്ലാത്ത എൽ2 എന്ന മേഖലയാണിത്‌. മാസങ്ങൾ നീണ്ട പഠനത്തിനും ഒന്ന്‌, രണ്ട്‌ ചാന്ദ്രദൗത്യങ്ങളിൽനിന്ന്‌ ലഭിച്ച വിവരങ്ങളും സൂക്ഷ്‌മമായി പഠിച്ച ശേഷമാണ്‌ ഐഎസ്‌ആർഒ ശാസ്‌ത്രജ്ഞർ സ്ഥലം തെരഞ്ഞെടുത്തത്‌.

● സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ മുപ്പത്തൊന്നിനകം സ്ഥാപിക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റോഡുകളിലെ പുനർ നിശ്ചയിച്ച വേഗപരിധി വാഹനയാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. വിവിധ തരത്തിൽപ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് മനസ്സിലാകുന്ന വിധത്തിലാണ് തയ്യാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു.




Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0