• രാജ്യത്ത് തൊഴിലില്ലായ്മ ജൂണില്‍ എട്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന
നിരക്കായ 9.2 ശതമാനത്തിലെത്തി. മുന്‍മാസം ഇത് ഏഴു ശതമാനമായിരുന്നു.
• കോഴിക്കോട് തിക്കോടിയില്‍ ചികിത്സയിലായിരുന്ന 14കാരന് അമീബിക്ക് മസ്തിഷ്‌ക
ജ്വരം സ്ഥിരീകരിച്ചു. പിസിആര്‍ ഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്.
• ചൊവ്വാഴ്ച നടക്കുന്ന യൂറോ കപ്പ് ആദ്യ സെമിയിൽ സ്‌പെയ്‌നും ഫ്രാൻസും ഏറ്റുമുട്ടും.
• ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഹരിപ്പാട്
തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ജാഗ്രത
നിര്‍ദേശം നല്‍കി.
• ആദ്യ ചരക്കുകപ്പലിനെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർണമായതോടെ ഭാവി കേരളത്തിന്റെ വികസന കവാടമാകാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം.
• കിഫ്ബി മസാല ബോണ്ടിൽ ഫെമ നിയമലംഘനം ആരോപിച്ചുള്ള ഇഡി അന്വേഷണം നിയമപരമല്ലെന്ന് ഹൈക്കോടതിയിൽ ഡോ. ടി എം തോമസ് ഐസക്.
• ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള ഗുരുതര ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ നീറ്റ് യുജി ഫലം റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്ന ആവശ്യത്തെ ശക്തമായി എതിർത്ത് കേന്ദ്രസർക്കാർ.
• നീറ്റ്-യുജി പരീഷാ പേപ്പറുകള്‍ ചോര്‍ന്നതുള്‍പ്പെടെയുള്ള ക്രമക്കേടുകളെ
ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ മാറ്റിവെച്ച നീറ്റ്-പിജി പരീക്ഷയുടെ
പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11ന് പരീക്ഷ നടത്തുമെന്ന്
നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍ബിഇ) അറിയിച്ചു.
• പ്രളയക്കെടുതി തുടരുന്ന അസമിൽ വെള്ളിയാഴ്‌ച ആറുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 52 ആയി.
• മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള ആർട്ടിമിസ് ദൗത്യ പരിശീലനത്തിൽ ഒരാളെക്കൂടി ഉൾപ്പെടുത്തി നാസ. വിർജീനിയ സ്വദേശിയായ ആന്ദ്രെ ഡഗ്ലസിനെയാണ് അഞ്ചാമനായി ഉൾപ്പെടുത്തിയിരിക്കുന്നത്.
• ബ്രിട്ടനില്‍ വന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍.
ആകെയുള്ള 650 സീറ്റുകളില്‍ 412 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയം നേടി.
കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും 326
സീറ്റുകളായിരുന്നു വേണ്ടത്.