• പുതിയ കോവിഡ് വകഭേദമായ സ്ട്രാറ്റസ് യുകെ അടക്കം രാജ്യങ്ങളില്‍ പടരുന്നു.
പഴയ കോവിഡ് കാലത്തെ അനുസ്മരിപ്പിക്കും വിധം ഈ വകഭേദം മറ്റൊരു കോവിഡ് തരംഗം
സൃഷ്ടിച്ചേക്കാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
• സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിലും സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്തും
സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി
ശിവൻകുട്ടി അറിയിച്ചു.
• കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക്
സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍
ബാങ്കിനാവശ്യമായ സംവിധാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കി.
• വനിതാ ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ചരിത്ര യോഗ്യതയുമായി ഇന്ത്യൻ ടീം.
തായ്‌ലൻഡിനെ 2–1ന് തോൽപ്പിച്ച് അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന
ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി
• കാറപകടത്തിൽ മരിച്ച പോർച്ചുഗീസ് ഫുട്‌ബോളർ ഡിയോഗോ ജോട്ടയുടെ കരാർ
പ്രകാരം താരത്തിന്റെ കുടുംബത്തിന് രണ്ട് വർഷം കൂടി ശമ്പളം നൽകാൻ ലിവർപൂൾ
എഫ് സി തീരുമാനിച്ചതായി റിപ്പോർട്ട്.
• അമേരിക്കയിലെ ടെക്‌സസിൽ കനത്തനാശം
വിതച്ച മിന്നൽ പ്രളയത്തിൽ 27 മരണം. ഗ്വാഡലൂപ് നദിക്കരയിലുള്ള ഹണ്ട് എന്ന
ചെറുപട്ടണത്തിൽ നടന്ന വേനൽകാല ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളടക്കം
നിരവധി പേരെ കാണാതായി.
• അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ രണ്ടാഴ്‌ചത്തെ വാസത്തിനുശേഷം
വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയും സംഘവും 10ന് മടങ്ങിയെത്തും.