July 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു.

• മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം പിമാരുടെ യോഗത്തില്‍ അറിയിച്ചു.

• കോട്ടയം മെഡിക്കല്‍ കോളേജിൽ ഉണ്ടായത് പോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• മൂന്നു മാസത്തിനകം കുറഞ്ഞത്‌ ലക്ഷം സ്‌ത്രീകൾക്ക്‌ തൊഴിൽ ലഭ്യമാക്കാൻ പ്രത്യേക ക്യാമ്പയിനുമായി കുടുംബശ്രീ. വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായാണ്‌ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ സന്നദ്ധരായ സ്‌ത്രീകൾക്ക്‌ ജോലി നൽകുക.

• വ്യവസായ വകുപ്പ് ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ താൽപര്യപത്രം ഒപ്പുവച്ചവയിൽ 31,429.15 കോടി രൂപയുടെ പദ്ധതികൾക്ക്‌ തുടക്കമായി. 86 പദ്ധതികളുടെ നിർമാണമാണ്‌ ആരംഭിച്ചത്‌. ഇതുവഴി 40,439 പേർക്ക്‌ തൊഴിൽ ലഭിക്കും.

• വോട്ടർപ്പട്ടിക പുനഃപരിശോധനയ്‌ക്കിടെ വ്യക്തിയുടെ പൗരത്വത്തിൽ സംശയം തോന്നിയാൽ നടപടികളിലേക്ക്‌ കടക്കാനും തെരഞ്ഞെടുപ്പ്‌ കമീഷൻ ഉദ്യോഗസ്ഥർക്ക്‌ അധികാരം.

• സംസ്ഥാനത്തെ മുൻകാല ദുരന്തങ്ങളിൽ സൈന്യം നടത്തിയ സേവനത്തിന് ഹെലികോപ്‌റ്റർ വാടകയടക്കം സർക്കാർ നൽകേണ്ട തുക മുണ്ടക്കൈ പുനരധിവാസത്തിന്‌ വിനിയോഗിക്കാമെന്ന് ഹൈക്കോടതി.

• കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്റ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 05 ജൂലൈ 2024 - #NewsHeadlinesToday

• ടി 20 ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വിജയം നേടിയ ഇന്ത്യന്‍ ടീമിന് വൻ വരവേൽപ്പ്.

• കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി.

• പ്ലസ് വൺ സീറ്റിൽ സപ്ലിമെൻററി അലോട്ട്മെൻറ് കഴിയുന്നതോടെ അപേക്ഷ നൽകിയ എല്ലാവർക്കും സീറ്റ് ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.

• മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ്‌ ബഷീർ ഓർമയായിട്ട്‌ ഇന്നേയ്‌ക്ക്‌ 30 വർഷം.

• സംസ്ഥാനത്ത്‌ ഈ   അധ്യയനവർഷം മുതൽ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ മലയാളം മിഷൻ കോഴ്സുകൾ പഠിപ്പിക്കും.

• നിർണായകമായ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വിധിയെഴുതി ബ്രിട്ടണ്‍. ഇംഗ്ലണ്ട്‌, സ്കോട്ട്‌ലാൻഡ്‌, വെയ്‌ൽസ്‌, നോർത്തേൺ അയർലൻഡ്‌ എന്നിവിടങ്ങളിലെ 650 മണ്ഡലങ്ങളാണ്‌ ബൂത്തിലെത്തിയത്‌.

• സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ ഡി പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

• ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി.മൂന്നാം തവണയാണ് ഹേമന്ത് സോ റന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നത്.

• തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു.

• നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാർത്ഥികൾ സുപ്രിം കോടതിയിൽ. നീറ്റ് യുജി പരീക്ഷകൾ റദ്ദാക്കാനുള്ള ശുപാർശയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 05 ജൂലൈ 2023 | #News_Headlines #Short_News

● സാഫ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഇത് ഒമ്പതാം തവണയാണ് ഇന്ത്യ സാഫ് കപ്പില്‍ മുത്തമിടുന്നത്. എതിരാളികളായ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

● മഴയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവരങ്ങള്‍ കൃത്യമായി ലഭിക്കാന്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകള്‍, എഇഒ, ഡിഇഒ, ഡിഡി, ഡിജിഇ ഓഫീസുകളില്‍ ആണ് ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കേണ്ടത്. ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ട നമ്പറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രാപ്യമായ രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

● കനത്ത മ‍ഴയെ തുടര്‍ന്ന് എല്ലാ ജില്ലകളിലും കണ്‍ട്രോണ്‍ റൂമുകള്‍ തുറന്നെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണെന്നും വളരേയേറെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

● സംസ്ഥാനത്ത് എഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇതുവരെ 204 പേരുടെ ജീവന്‍ രക്ഷിക്കാന്‍ ക‍ഴിഞ്ഞെന്ന് മന്ത്രി ആന്‍റണി രാജു. 20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെന്നും 81,78,000 രൂപ പി‍ഴയിനത്തില്‍ പിരിഞ്ഞു കിട്ടിയതായും അദ്ദേഹം അറിയിച്ചു.

● പ്രിയ വർഗ്ഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നൽകിയത്.15 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്ന് നിയമന ഉത്തരവിൽ പറയുന്നു.

● കേരളത്തിന്റെ ഐടി സ്വപ്‌നങ്ങൾക്ക്‌ ചിറകുനൽകി കൊച്ചി സ്‌മാർട്ട്‌ സിറ്റിയിൽ പുരോഗമിക്കുന്നത്‌ 1835 കോടി രൂപയുടെ പദ്ധതികൾ. ഇന്റഗ്രേറ്റഡ്‌ ടൗൺഷിപ്പോടെ 246 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ‌സ്‌മാർട്ട്‌ സിറ്റിയിൽ 62.13 ലക്ഷം ചതുരശ്രയടി ഐടി സ്‌പേസാണ്‌ നിലവിലുള്ളത്‌. 53.8 ലക്ഷം ചതുരശ്രയടി ഐടി സ്‌പേസ്‌ കമ്പനികൾക്കായി പുതുതായി ഒരുങ്ങുന്നു. 564 കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ പാനലുകളും സ്‌മാർട്ട്‌ സിറ്റിയിലുണ്ട്‌.

● സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ 12 വരെയാണ്. മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികള്‍ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല.





Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0