ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു.

• മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം പിമാരുടെ യോഗത്തില്‍ അറിയിച്ചു.

• കോട്ടയം മെഡിക്കല്‍ കോളേജിൽ ഉണ്ടായത് പോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• മൂന്നു മാസത്തിനകം കുറഞ്ഞത്‌ ലക്ഷം സ്‌ത്രീകൾക്ക്‌ തൊഴിൽ ലഭ്യമാക്കാൻ പ്രത്യേക ക്യാമ്പയിനുമായി കുടുംബശ്രീ. വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായാണ്‌ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ സന്നദ്ധരായ സ്‌ത്രീകൾക്ക്‌ ജോലി നൽകുക.

• വ്യവസായ വകുപ്പ് ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ താൽപര്യപത്രം ഒപ്പുവച്ചവയിൽ 31,429.15 കോടി രൂപയുടെ പദ്ധതികൾക്ക്‌ തുടക്കമായി. 86 പദ്ധതികളുടെ നിർമാണമാണ്‌ ആരംഭിച്ചത്‌. ഇതുവഴി 40,439 പേർക്ക്‌ തൊഴിൽ ലഭിക്കും.

• വോട്ടർപ്പട്ടിക പുനഃപരിശോധനയ്‌ക്കിടെ വ്യക്തിയുടെ പൗരത്വത്തിൽ സംശയം തോന്നിയാൽ നടപടികളിലേക്ക്‌ കടക്കാനും തെരഞ്ഞെടുപ്പ്‌ കമീഷൻ ഉദ്യോഗസ്ഥർക്ക്‌ അധികാരം.

• സംസ്ഥാനത്തെ മുൻകാല ദുരന്തങ്ങളിൽ സൈന്യം നടത്തിയ സേവനത്തിന് ഹെലികോപ്‌റ്റർ വാടകയടക്കം സർക്കാർ നൽകേണ്ട തുക മുണ്ടക്കൈ പുനരധിവാസത്തിന്‌ വിനിയോഗിക്കാമെന്ന് ഹൈക്കോടതി.

• കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്റ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0