• കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും
അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി
കരുതാനാവില്ലെന്ന് ഹൈക്കോടതി.
• പ്ലസ് വൺ സീറ്റിൽ സപ്ലിമെൻററി അലോട്ട്മെൻറ് കഴിയുന്നതോടെ അപേക്ഷ നൽകിയ എല്ലാവർക്കും സീറ്റ് ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
• മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് ഇന്നേയ്‌ക്ക് 30 വർഷം.
• സംസ്ഥാനത്ത് ഈ അധ്യയനവർഷം മുതൽ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ മലയാളം മിഷൻ കോഴ്സുകൾ പഠിപ്പിക്കും.
• നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിധിയെഴുതി ബ്രിട്ടണ്‍. ഇംഗ്ലണ്ട്, സ്കോട്ട്‌ലാൻഡ്, വെയ്‌ൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ 650 മണ്ഡലങ്ങളാണ് ബൂത്തിലെത്തിയത്.
• സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ്
ലിമിറ്റഡ് ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍. നിരവധി തവണ ചോദ്യം ചെയ്ത
ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ ഡി പ്രതാപന്റെ അറസ്റ്റ്
രേഖപ്പെടുത്തിയത്.
• ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി.മൂന്നാം തവണയാണ് ഹേമന്ത് സോ റന്‍
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നത്.
• തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ
പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു.
• നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാർത്ഥികൾ സുപ്രിം
കോടതിയിൽ. നീറ്റ് യുജി പരീക്ഷകൾ റദ്ദാക്കാനുള്ള ശുപാർശയ്ക്കെതിരെയാണ്
വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.