July 04 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 04 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 04 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• ജാതിവാദം മുതല്‍ മന്ത്രവാദം വരെ പിടിമുറുകുന്ന കാലത്ത് ശാസ്ത്രത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം കുറവിലങ്ങാട് സയന്‍സ് സിറ്റി ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിക്കുന്നു മുഖ്യമന്ത്രി.

• കേന്ദ്രസർക്കാർ ഓണത്തിന്‌ അരിവിഹിതം നിഷേധിച്ച സാഹചര്യത്തിൽ വിപണിയിൽ നിന്ന്‌ പണംകൊടുത്തു വാങ്ങി കുറഞ്ഞ വിലയ്‌ക്ക്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ.

• കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു.  തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത്കുന്നേൽ ഡി ബിന്ദു ആണ് മരിച്ചത്.

• കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

• കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40കരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നിലവില്‍ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

• ഓപ്പറേഷൻ സിന്ധൂറിൻ്റെ ഭാഗമായി ഇന്ത്യ അയച്ച ബ്രഹ്മോസ് ക്രൂസ് മിസൈലിൽ ആണവ യുദ്ധമുന ഉണ്ടോയെന്നു തീരുമാനിക്കാൻ സൈന്യത്തിന് 30 മുതൽ 45 സെക്കൻഡ് സമയം മാത്രമാണ് ലഭിച്ചതെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീൻ്റെ ഉപദേഷ്ടാവ് റാണാ സനാവുള്ള.

• കഴിഞ്ഞ ദിവസം വിലക്ക് നീക്കപ്പെട്ട പാക്കിസ്ഥാനി യുട്യൂബ്, സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്ത്യ വീണ്ടും വിലക്കി.  സാങ്കേതികത്തകരാർ മൂലമാണ് കഴിഞ്ഞ ദിവസം അബദ്ധത്തിൽ വിലക്ക് നീക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.  ഓപ്പറേഷൻ സിന്ധൂറിനു പിന്നാലെയാണ് പാക്ക് നടൻമാർ, സെലിബ്രിറ്റികൾ വെളിപ്പെടാതെ അനേകം പേരുടെ അക്കൗണ്ടുകൾ വിലക്കിയത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 04 ജൂലൈ 2024 - #NewsHeadlinesToday

• നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി സംഘടനകൾ. ഇടത് വിദ്യാർത്ഥി സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും.

• തിരുവല്ല നഗരസഭയിൽ ജീവനക്കാർ സോഷ്യൽ മീഡിയാ റീൽ ഷൂട്ട്‌ നടത്തിയ സംഭവം അവധി ദിവസമിയതിനാൽ ജീവനക്കാരുടെ സർഗാത്മകയെ പിന്തുണക്കുന്നത് കൊണ്ട് നടപടികളുടെ ആവശ്യമില്ലെന്ന് മന്ത്രി എം ബി രാജേഷ്.

• ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസ് എ ജെ ദേശായി നാളെ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

• എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) കള്ളപ്പണക്കേസിൽ വേട്ടയാടിയ ഹേമന്ത്‌ സോറൻ വീണ്ടും ജാർഖണ്ഡ്‌ മുഖ്യമന്ത്രി പദത്തിലേക്ക്‌. നിലവിലെ മുഖ്യമന്ത്രി ചംപയ്‌ സോറൻ ഗവർണറെ കണ്ട്‌ രാജിസമർപ്പിച്ചു.

• അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. രാമനാട്ടുകര ഫാറൂഖ്‌ കോളേജിനുസമീപം താമസിക്കുന്ന മൃദുലാണ് മരിച്ചത്‌.

• പ്രമുഖ മൈക്രോ ബ്ലോഗിങ് ആപ്പായ ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ ‘കൂ’ അടച്ചുപൂട്ടുന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിലൂടെ സ്ഥാപകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എക്‌സിന് സമാനമായ രൂപകല്‍പ്പനയുമായി, എക്‌സിന് ബദല്‍ എന്ന തരത്തിലാണ് കൂ അവതരിപ്പിച്ചത്.

• സ്ക്കളുകളിലെ പിറ്റിഎകള്‍ക്കെതിരെ ഉയരുന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ പുതുക്കി ഇറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

• ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ ആരാധകർ ഇന്ത്യൻ ടീമിന് ഗംഭീര വരവേൽപ്പ് നൽകി.

• മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിന് ഡൽഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

• നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ സി.ബി.ഐ. പിടിയില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍നിന്നാണ് അമന്‍ സിങ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റ് ആണിത്.

• ഐ.സി.സി.യുടെ ടി20 ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാമത്. ആദ്യമാണ് ഒരു ഇന്ത്യന്‍ താരം ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമതെത്തുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 04 ജൂലൈ 2023 | #Short_News #News_Headlines

● കനത്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ, എറണാകുളം, കാസർകോഡ് ജില്ലകളിൽ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

● ബിരുദ പഠനം മൂന്ന് വര്‍ഷത്തില്‍ നിന്ന് നാലുവര്‍ഷത്തിലേക്ക് നീളുന്നത് ഉന്നത വിദ്യാഭ്യാസരംഗത്ത്‌ വലിയ മാറ്റം സൃഷ്ടിക്കുമെന്ന്‌ മന്ത്രി ഡോ.ആർ ബിന്ദു.

● വൈറ്റില സിൽവർസാൻഡ്‌ ഐലൻഡിൽ സൈനികർക്കായി നിർമിച്ച ബഹുനിലമന്ദിരങ്ങളുടെ നിർമാണപ്പിഴവിൽ കോർട്ട്‌ ഓഫ്‌ എൻക്വയറിക്ക്‌ ഉത്തരവ്‌. 28 നിലകൾവീതമുള്ള ഇരട്ട ടവറുകളുടെ കേടുപാടുകൾക്ക്‌ ഉത്തരവാദികളായവരെ കണ്ടെത്താനും പരിഹാരനടപടികൾ നിർദേശിക്കാനുമാണ്‌ കരസേന കോർട്ട്‌ ഓഫ്‌ എൻക്വയറി പ്രഖ്യാപിച്ചത്‌. മൂന്നംഗസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോർട്ട്‌ മാർഷൽ ഉൾപ്പെടെ നടപടികളിലേക്ക്‌ കടക്കാനാകും.

● നിയമന ശുപാർശകൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽക്കൂടി ലഭ്യമാക്കാൻ കേരള പബ്ലിക് സർവീസ് കമീഷൻ തീരുമാനിച്ചു. ജൂലൈമുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികകളിൽനിന്നുള്ള നിയമന ശുപാർശകളാണ് ഓൺലൈനിൽ ലഭ്യമാക്കുക. നിയമന ശുപാർശകൾ തപാൽവഴി അയക്കുന്നതു തുടരും. ക്യുആർ കോഡോടുകൂടിയുള്ള നിയമന ശുപാർശാ മെമ്മോയായിരിക്കും പ്രൊഫൈലിൽ ലഭ്യമാക്കുക. അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കാൻ നിയമനാധികാരികൾക്ക് സാധിക്കും.

● കാലവർഷം സജീവമായതോടെ സംസ്ഥാനത്ത്‌ മഴ കനത്തു. തിങ്കൾ സംസ്ഥാന വ്യാപകമായി മഴ ലഭിച്ചു. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്‌. അടുത്ത അഞ്ചു ദിവസം വ്യാപക മഴയുണ്ടാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്ത മഴയും അതിതീവ്ര മഴയുമാണ്‌ പ്രവചനമെന്നതിനാൽ ജാഗ്രത പാലിക്കണം.

● പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം ഐക്യയോഗം മാറ്റിവെച്ചു. ജൂലൈയ് 13, 14 തീയതികളില്‍ ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റി വെച്ചത്. രണ്ടാംഘട്ട യോഗം 17, 18 തീയതികളില്‍ ബംഗളൂരുവില്‍ നടക്കും. വിവിധ നിയമസഭാ സമ്മേളനങ്ങളും പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീയതികളില്‍ മാറ്റം വരുത്തിയത്.






Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0