ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 04 ജൂലൈ 2024 - #NewsHeadlinesToday

• നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി സംഘടനകൾ. ഇടത് വിദ്യാർത്ഥി സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും.

• തിരുവല്ല നഗരസഭയിൽ ജീവനക്കാർ സോഷ്യൽ മീഡിയാ റീൽ ഷൂട്ട്‌ നടത്തിയ സംഭവം അവധി ദിവസമിയതിനാൽ ജീവനക്കാരുടെ സർഗാത്മകയെ പിന്തുണക്കുന്നത് കൊണ്ട് നടപടികളുടെ ആവശ്യമില്ലെന്ന് മന്ത്രി എം ബി രാജേഷ്.

• ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസ് എ ജെ ദേശായി നാളെ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

• എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) കള്ളപ്പണക്കേസിൽ വേട്ടയാടിയ ഹേമന്ത്‌ സോറൻ വീണ്ടും ജാർഖണ്ഡ്‌ മുഖ്യമന്ത്രി പദത്തിലേക്ക്‌. നിലവിലെ മുഖ്യമന്ത്രി ചംപയ്‌ സോറൻ ഗവർണറെ കണ്ട്‌ രാജിസമർപ്പിച്ചു.

• അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. രാമനാട്ടുകര ഫാറൂഖ്‌ കോളേജിനുസമീപം താമസിക്കുന്ന മൃദുലാണ് മരിച്ചത്‌.

• പ്രമുഖ മൈക്രോ ബ്ലോഗിങ് ആപ്പായ ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ ‘കൂ’ അടച്ചുപൂട്ടുന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിലൂടെ സ്ഥാപകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എക്‌സിന് സമാനമായ രൂപകല്‍പ്പനയുമായി, എക്‌സിന് ബദല്‍ എന്ന തരത്തിലാണ് കൂ അവതരിപ്പിച്ചത്.

• സ്ക്കളുകളിലെ പിറ്റിഎകള്‍ക്കെതിരെ ഉയരുന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ പുതുക്കി ഇറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

• ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ ആരാധകർ ഇന്ത്യൻ ടീമിന് ഗംഭീര വരവേൽപ്പ് നൽകി.

• മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിന് ഡൽഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

• നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ സി.ബി.ഐ. പിടിയില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍നിന്നാണ് അമന്‍ സിങ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റ് ആണിത്.

• ഐ.സി.സി.യുടെ ടി20 ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാമത്. ആദ്യമാണ് ഒരു ഇന്ത്യന്‍ താരം ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമതെത്തുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0