ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 04 ജൂലൈ 2023 | #Short_News #News_Headlines

● കനത്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ, എറണാകുളം, കാസർകോഡ് ജില്ലകളിൽ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

● ബിരുദ പഠനം മൂന്ന് വര്‍ഷത്തില്‍ നിന്ന് നാലുവര്‍ഷത്തിലേക്ക് നീളുന്നത് ഉന്നത വിദ്യാഭ്യാസരംഗത്ത്‌ വലിയ മാറ്റം സൃഷ്ടിക്കുമെന്ന്‌ മന്ത്രി ഡോ.ആർ ബിന്ദു.

● വൈറ്റില സിൽവർസാൻഡ്‌ ഐലൻഡിൽ സൈനികർക്കായി നിർമിച്ച ബഹുനിലമന്ദിരങ്ങളുടെ നിർമാണപ്പിഴവിൽ കോർട്ട്‌ ഓഫ്‌ എൻക്വയറിക്ക്‌ ഉത്തരവ്‌. 28 നിലകൾവീതമുള്ള ഇരട്ട ടവറുകളുടെ കേടുപാടുകൾക്ക്‌ ഉത്തരവാദികളായവരെ കണ്ടെത്താനും പരിഹാരനടപടികൾ നിർദേശിക്കാനുമാണ്‌ കരസേന കോർട്ട്‌ ഓഫ്‌ എൻക്വയറി പ്രഖ്യാപിച്ചത്‌. മൂന്നംഗസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോർട്ട്‌ മാർഷൽ ഉൾപ്പെടെ നടപടികളിലേക്ക്‌ കടക്കാനാകും.

● നിയമന ശുപാർശകൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽക്കൂടി ലഭ്യമാക്കാൻ കേരള പബ്ലിക് സർവീസ് കമീഷൻ തീരുമാനിച്ചു. ജൂലൈമുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികകളിൽനിന്നുള്ള നിയമന ശുപാർശകളാണ് ഓൺലൈനിൽ ലഭ്യമാക്കുക. നിയമന ശുപാർശകൾ തപാൽവഴി അയക്കുന്നതു തുടരും. ക്യുആർ കോഡോടുകൂടിയുള്ള നിയമന ശുപാർശാ മെമ്മോയായിരിക്കും പ്രൊഫൈലിൽ ലഭ്യമാക്കുക. അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കാൻ നിയമനാധികാരികൾക്ക് സാധിക്കും.

● കാലവർഷം സജീവമായതോടെ സംസ്ഥാനത്ത്‌ മഴ കനത്തു. തിങ്കൾ സംസ്ഥാന വ്യാപകമായി മഴ ലഭിച്ചു. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്‌. അടുത്ത അഞ്ചു ദിവസം വ്യാപക മഴയുണ്ടാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്ത മഴയും അതിതീവ്ര മഴയുമാണ്‌ പ്രവചനമെന്നതിനാൽ ജാഗ്രത പാലിക്കണം.

● പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം ഐക്യയോഗം മാറ്റിവെച്ചു. ജൂലൈയ് 13, 14 തീയതികളില്‍ ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റി വെച്ചത്. രണ്ടാംഘട്ട യോഗം 17, 18 തീയതികളില്‍ ബംഗളൂരുവില്‍ നടക്കും. വിവിധ നിയമസഭാ സമ്മേളനങ്ങളും പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീയതികളില്‍ മാറ്റം വരുത്തിയത്.






Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 
MALAYORAM NEWS is licensed under CC BY 4.0