കണ്ണൂർ: കണ്ണൂർ സർവകലാശാല ഇന്ന്നടത്താൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റി വെച്ചു. മാറ്റി വെക്കപ്പെട്ട പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2024) പരീക്ഷ 28.07.2025 നും, അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ (ഏപ്രിൽ 2025) 18.07.2025 നും നടത്തും. സർവകലാശാല പഠന വകുപ്പുകളിലെ മാറ്റിവെച്ച ബിരുദാനന്തര ബിരുദ പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
അഫിലിയേറ്റഡ് കോളേജുകളിലും സെൻ്റുകളിലും നാളെ 09.07.2025 ന് നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ എം.ബി.എ (ഏപ്രിൽ 2025) പരീക്ഷ 21.07.2025 ലേക്ക് മാറ്റിവെച്ചു.
കണ്ണൂർ സർവകലാശാലാ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി #University_exam
By
Editor
on
ജൂലൈ 08, 2025