• ഇന്ന് ലോക എയിഡ്സ് ദിനം, ദേശീയതലത്തിൽ എച്ച്ഐവി
അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമായി തുടർന്ന് കേരളം.
പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയിൽ 0.20 ആണെങ്കിൽ
കേരളത്തിലേത് 0.07 ആണ്.
• ഫെയ്ൻജൽ ചുഴലിക്കാറ്റിൽ
വിറച്ച് തമിഴ്നാട്. പുതുച്ചേരിയിലും ആന്ധ്രയിലെ വിവിധ ഭാഗങ്ങളിലും
കനത്തമഴ. കാറ്റിലും പേമാരിയിലും ചെന്നൈ നഗരത്തിലും സമീപമേഖലകളിലും
ജനജീവിതം സ്തംഭിച്ചു. വീടുകളിലും ആശുപത്രികളിലും വെള്ളം കയറി.
• വിരമിക്കൽ ആനുകൂല്യത്തിന് പലിശ കണക്കാക്കുന്ന രീതി പരിഷ്‌കരിക്കാൻ ഇപിഎഫ്‌ഒ കേന്ദ്ര ട്രസ്‌റ്റ് ബോർഡ് യോഗം തീരുമാനിച്ചു.
• മാരകരോഗങ്ങൾ ബാധിച്ച്
നരകയാതന അനുഭവിക്കുന്നവർക്ക് വൈദ്യസഹായത്തോടെ ദയാവധം അനുവദിക്കുന്ന
ബില്ലിന് യുകെ പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകി.
• ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു.
• ചെറിയ കുറ്റത്തിന് ജയിലിലാവുന്നവര്‍ വലിയ കുറ്റവാളികളായി മടങ്ങുന്ന സ്ഥിതി ജയിലുകളില്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
• സംസ്ഥാന ഐടി മിഷന്റെ
പദ്ധതിയായ "ഇ- ഡിസ്ട്രിക്ട്' പോർട്ടലിലെ സേവനങ്ങൾ
പ്രയോജനപ്പെടുത്തുന്നതിനായി യൂസർ അക്കൗണ്ട് രൂപീകരിക്കുമ്പോൾ ലഭിക്കുന്ന
ഒടിപി സംവിധാനം ഞായർ മുതൽ പൂർണമായും ആധാർ അധിഷ്‌ഠിതം.
• 150 വര്‍ഷത്തെ പാരമ്പര്യമുള്ള സെക്രട്ടേറിയറ്റില്‍ ഇനിമുതല്‍ ഹാജര്‍
പുസ്തകം (അറ്റന്റൻസ് രജിസ്റ്റര്‍) ഇല്ല. സെക്രട്ടേറിയറ്റിൽ സ്പാർക്ക്
ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയതിനെ
തുടര്‍ന്നാണ് തീരുമാനം.
• അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ
വകുപ്പുതല നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാര്‍
ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്
വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.