DECEMBER 2022 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
DECEMBER 2022 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

#YELLOW_ALERT : ശക്തമായ മഴ തുടരുന്നു : ഇന്ന് (13 ഡിസംബർ 2022) 11 ജില്ലകളിൽ മഞ്ഞ അലർട്ട്, മത്സ്യബന്ധനത്തിന് നിയന്ത്രണം.

അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് വടക്കൻ കേരള, കർണാടക തീരത്തോട് അടുക്കാൻ സാധ്യതയുണ്ട്.  ചൊവ്വാഴ്ചയോടെ ഇത് ന്യൂനമർദമായി മാറും.  ഇതിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.  ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകും.

യെല്ലോ അലർട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് (കനത്ത മഴ) പ്രഖ്യാപിച്ചു.

മത്സ്യ ബന്ധനത്തിന് നിയന്ത്രണം.
കേരള, കർണാടക തീരങ്ങളിൽ ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് ബുധനാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകരുത്.

#VOTERS_LIST : വോട്ടർ പട്ടികയിൽ പേര് ചേർക്കാം, പുതുക്കാം : ഇന്ന് (ഡിസംബർ 08) കൂടി അവസരം.

പ്രത്യേക ഷോർട്ട് വോട്ടർ ലിസ്റ്റ് അപ്‌ഡേറ്റ് കാമ്പയിൻ 2023 പ്രകാരം ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടികയിൽ പേരുകൾ ഡിസംബർ 8 -ന് വരെ ചേർക്കാവുന്നതാണ്.
18 വയസ്സ് പൂർത്തിയാകുന്ന എല്ലാവരും അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു.

#TALIPARAMBA : എയ്ഡ്സ് ദിനത്തിൽ ജീവരക്തം പകർന്ന് നൽകി തളിപ്പറമ്പ് നാഷണൽ കോളേജ് വിദ്യാർത്ഥികൾ.


തളിപ്പറമ്പ് : ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി രക്തം ദാനം ചെയ്ത് വിദ്യാർത്ഥികൾ മാതൃകയായി. തളിപ്പറമ്പ് നാഷണൽ കോളേജിലെ 20 വിദ്യാർത്ഥികളാണ് തളിപ്പറമ്പ് സഹകരണ ആശുപത്രി ബ്ലഡ് സെൻ്ററിലെത്തി രക്തം ദാനം ചെയ്തത്. ദിനാചരണങ്ങളുടെ ഭാഗമായി കൂടുതൽ വിദ്യാർത്ഥികൾ രക്തം ദാനം ചെയ്യുമെന്നും രക്തദാന രംഗത്ത് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും പ്രിൻസിപ്പൽ എൻ.വി പ്രസാദ് അറിയിച്ചു.എച്ച് ഡി എഫ് സി ബാങ്ക് രക്തദാതാക്കൾക്ക് ഉപഹാരം നൽകി.

ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. താലൂക്ക് ജനറൽ സെക്രട്ടറി ശരണ്യ തെക്കീൽ, വൈസ് പ്രസിഡൻ്റ് ശ്രീജേഷ് മൊറാഴ, നീന ഐവിയറ്റ്, നിസാർ ചുടല, പ്രമീള രാജൻ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0