തളിപ്പറമ്പ് : ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി രക്തം ദാനം ചെയ്ത് വിദ്യാർത്ഥികൾ മാതൃകയായി. തളിപ്പറമ്പ് നാഷണൽ കോളേജിലെ 20 വിദ്യാർത്ഥികളാണ് തളിപ്പറമ്പ് സഹകരണ ആശുപത്രി ബ്ലഡ് സെൻ്ററിലെത്തി രക്തം ദാനം ചെയ്തത്. ദിനാചരണങ്ങളുടെ ഭാഗമായി കൂടുതൽ വിദ്യാർത്ഥികൾ രക്തം ദാനം ചെയ്യുമെന്നും രക്തദാന രംഗത്ത് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും പ്രിൻസിപ്പൽ എൻ.വി പ്രസാദ് അറിയിച്ചു.എച്ച് ഡി എഫ് സി ബാങ്ക് രക്തദാതാക്കൾക്ക് ഉപഹാരം നൽകി.
ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. താലൂക്ക് ജനറൽ സെക്രട്ടറി ശരണ്യ തെക്കീൽ, വൈസ് പ്രസിഡൻ്റ് ശ്രീജേഷ് മൊറാഴ, നീന ഐവിയറ്റ്, നിസാർ ചുടല, പ്രമീള രാജൻ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.