ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 ഡിസംബർ 2025 | #NewsHeadlines

• പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. ഡിസംബർ 19 വരെയാണ്‌ സമ്മേളനം. ആകെ 15 സിറ്റിങ്‌ മാത്രമാണുള്ളത്‌. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ശീതകാല സമ്മേളനമാണിത്‌.

• രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിന് ഇരയായ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിജീവിതയെ ചാനലുകളിലൂടെ നിരന്തരം അധിക്ഷേപിച്ചതിനും വ്യക്തിവിരങ്ങൾ വെളിപ്പെടുത്തിയതിനുമാണ് രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

• യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കായി പൊലീസ്‌ അന്വേഷണം ഊർജിതം. യുവതി പരാതി നൽകിയതിന് പിന്നാലെ ഒളിവിൽപ്പോയ രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫാണ്‌.

• കനത്ത മഴയെത്തുടർന്ന് ഇ​​​ൻഡോ​​​നേ​​​ഷ്യ​​​യി​​​ലെ സു​​​മാ​​​ത്ര ദ്വീ​​​പിലുണ്ടായ വെള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും മണ്ണി​​​ടി​​​ച്ചി​​​ലി​​​ലും മരിച്ചവരുടെ എണ്ണം 400 കടന്നു. ആകെ 442 പേർ മരിച്ചതായാണ് കണക്ക്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

• നാഷണൽ ഹെറാൾഡ്‌ അഴിമതിയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിക്കുമെതിരായി പുതിയൊരു കേസ്‌ കൂടി. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി ന്റെ നിർദേശപ്രകാരം ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ്‌ ക്രിമിനൽ ഗൂഢാലോചയ്‌ക്ക്‌ സോണിയനാഷണൽ ഹെറാൾഡ്‌ അഴിമയും രാഹുലുമടക്കം ആറുപേർക്കെതിരെ കേസെടുത്തത്‌.

• അവസാന ഓവര്‍ വരെ നീണ്ട ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് 17 റണ്‍സിന്റെ ആവേശ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

• മുനമ്പത്ത് അധിവസിക്കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമെന്ന് മന്ത്രി കെ രാജന്‍. മുനമ്പം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് 414 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു മന്ത്രി രാജൻ.

• ഡിറ്റ്‌വാ ചുഴലിക്കാറ്റിന് പിന്നാലെ ശ്രീലങ്കയിൽ വൻ നാശനഷ്ടം. 200 ലേറെ പേർ ഇതുവരെ മരിച്ചു. 191 പേരെ കാണാതായി. ഒരാഴ്ചയോളം നിർത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20,000തോളം വീടുകൾ നശിച്ചു. 108,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0