ആലുവയിൽ കൊല്ലപ്പെട്ട ചാന്ദ്നി ലൈംഗികമായിപീഡിപ്പിക്കപ്പെട്ടതായി സംശയം.. #AluvaMissingGirl

ആലുവയില്‍ കൊല്ലപ്പെട്ട ആറ് വയസുകാരി ലൈംഗിക പീഡനത്തിനിരയായതായും സൂചന. കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും  മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും സൂചനയുണ്ട്.
വിശദ വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ..
ബിഹാർ സ്വദേശിയുടെ മകളായ ചാന്ദ്നിയെ ഇന്നലെയാണ് കാണാതായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അസ്ഫാഖ് ആലം ​​പിടിയിലായത്.  കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്.  തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.  ഇതിന്റെ അടിസ്ഥാനത്തില് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവ മാർക്കറ്റിന് സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.