Aluva News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Aluva News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആലുവയിലെ നാലുവയസുകാരിയുടെ കൊലപാതകം, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. #Aluva_Crime_Case

 


എറണാകുളം : ആലുവയിൽ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ചെങ്ങമനാട് പോലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ ഏക പ്രതി. കുട്ടിയെ പീഡിപ്പിച്ച കേസിൽ പിതൃസഹോദരനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

മെയ് 19 നാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കുട്ടിയെ അമ്മ തന്നെയാണ് മൂഴിക്കുളം പാലത്തിന് സമീപം ചാലക്കുടി പുഴയിലേക്ക് എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചെങ്ങമനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഫോറൻസിക് സർജൻ ലിസ ജോൺ, കുട്ടി പീഡനത്തിന് ഇരയായതായി പോലീസിനെ അറിയിച്ചു. തുടർന്ന്, കുട്ടിയുമായി ഏറ്റവും അടുപ്പമുള്ളവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുക്കളുടെ ചോദ്യം ചെയ്യലിൽ നിന്ന്, സംശയങ്ങൾ പ്രതി പിതൃസഹോദരനിലേക്ക് മാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ കേസിൽ ചെങ്ങമനാട് പോലീസും പോക്സോ കേസിൽ പുത്തൻകുരിശ് പോലീസുമാണ് അന്വേഷണം നടത്തിയത്. പോക്സോ കേസിൽ പുത്തൻകുരിശ് പോലീസും മൂവാറ്റുപുഴ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി അവശനിലയില്‍:ALUVA

 എറണാകുളം ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഫയർഫോഴ്സ് എത്തി 72 കാരനായ തമിഴ്നാട് സ്വദേശിയെ രക്ഷിച്ചു. അസുഖബാധിതനായിട്ടും മക്കൾ നോക്കാത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മുരുകേശൻ മൊഴി നൽകി. ഇന്ന് രാവിലെ 9 30 ഓടെആലുവ കിഴക്കേ റെയിൽ പാലത്തിന് സമീപത്തു നിന്നാണ് പെരിയാർ നദിയിൽ ഒരാൾ ഒഴുകിവരുന്നത് പ്രദേശവാസി കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ ഒന്നര കിലോമീറ്ററിനപ്പുറം മണപ്പുറം കടവിന് സമീപത്ത് വെച്ച് 72 കാരനെ ഫയർഫോഴ്സ് എത്തി രക്ഷിക്കുകയായിരുന്നു. അസുഖബാധിതനായിട്ടും മക്കൾ നോക്കാത്തതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് തമിഴ്നാട് സ്വദേശി മുരുകേശൻ മൊഴി നൽകി. അ‍ഞ്ച് മക്കളുണ്ടായിട്ടും തന്നെ ആരും നോക്കുന്നില്ലെന്ന് മുരുകേശൻ പറയുന്നു. മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അദ്ദേഹം പറയുന്നു. അവശനിലയിലായ 72കാരനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലുവയിൽ കൊല്ലപ്പെട്ട ചാന്ദ്നി ലൈംഗികമായിപീഡിപ്പിക്കപ്പെട്ടതായി സംശയം.. #AluvaMissingGirl

ആലുവയില്‍ കൊല്ലപ്പെട്ട ആറ് വയസുകാരി ലൈംഗിക പീഡനത്തിനിരയായതായും സൂചന. കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും  മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും സൂചനയുണ്ട്.
വിശദ വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ..
ബിഹാർ സ്വദേശിയുടെ മകളായ ചാന്ദ്നിയെ ഇന്നലെയാണ് കാണാതായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അസ്ഫാഖ് ആലം ​​പിടിയിലായത്.  കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്.  തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.  ഇതിന്റെ അടിസ്ഥാനത്തില് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവ മാർക്കറ്റിന് സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചാന്ദ്നി ഇനി ഇല്ല, ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ച് വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. #Chandni #CrimeNews

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിനിയായ പെൺകുട്ടി ചാന്ദിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  ആലുവ മാർക്കറ്റിന് സമീപമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ബിഹാർ സ്വദേശി മജ്ജയ് കുമാറിന്റെ മകൾ ചാന്ദ്‌നിയാണ് മരിച്ചത്.  കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഇവിടെ ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.  ഇന്നലെയാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്.  ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ അഫ്‌സാഖ് ആലം ​​എന്ന ഇതരസംസ്ഥാന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  മജ്ജയ് കുമാറിന്റെ വീടിനു മുകളിൽ വാടകയ്‌ക്കായിരുന്നു താമസം.  രണ്ടു ദിവസം മുൻപാണ് ഇവിടെ താമസിക്കാൻ വന്നത്.  സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0