• 25 സെന്റില്‍ കൂടുതലുള്ള ഭൂമി തരംമാറ്റലിന് സംസ്ഥാന സര്‍ക്കാര്‍
തീരുമാനിച്ച ഫീസ് ശരിവെച്ച് സുപ്രീംകോടതി. തരം മാറ്റലിന് അധിക ഭൂമിയുടെ 10
ശതമാനം ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
• ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ
പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
• സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു
പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി
കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
• ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേനയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
• സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ
കോഴ്സിലേക്കുള്ള ‘കീം’ 2025 പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
മാർച്ച് 10ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.
• കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1700 മണിക്കൂറോളം ഇന്റര്‍നെറ്റ് വിഛേദിച്ചതായി സോഫ്റ്റ്‌വേര്‍ ഫ്രീഡം ലോ സെന്ററിന്റെ റിപ്പോര്‍ട്ട്. കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരിലാണ് ഏറ്റവും കൂടുതല്‍ സമയം ഇന്റര്‍നെറ്റ് വിഛേദിച്ചത്.
• കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ടി എം ജെഴ്‌സനെതിരെ എക്‌സൈസ് കേസെടുക്കുമെന്ന് പോലീസ്.