ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 20 ഫെബ്രുവരി 2025 - #NewsHeadlinesToday

• വയനാട് ടൗൺഷിപ്പ് നിർമാണത്തിനുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചതായി മന്ത്രി കെ രാജൻ. വീട് വേണ്ടെന്ന് തീരുമാന്നിക്കുന്നവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് 15 ലക്ഷം നൽകും എന്നും മന്ത്രി.

• രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രി. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രേഖ ഗുപ്ത ദില്ലിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ്.

• മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷയെന്നും അത് വർദ്ധിപ്പിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ.

• മുല്ലപ്പെരിയാർ കേസിൽ കേരളത്തിനും തമിഴ്‌നാടിനും 
സ്വീകാര്യമായ പരിഹാരമുണ്ടാക്കണമെന്ന്‌ മേൽനോട്ട സമിതിക്ക്‌ സുപ്രീംകോടതിയുടെ നിർദേശം.

• ഇരട്ടസെഞ്ചുറി കരുത്തിൽ ആതിഥേയരായ പാകിസ്ഥാനെ വീഴ്‌ത്തി ന്യൂസിലൻഡ്‌ തുടങ്ങി. ചാമ്പ്യൻസ്‌ ട്രോഫി ക്രിക്കറ്റ്‌ ഉദ്‌ഘാടന മത്സരത്തിൽ 60 റണ്ണിനാണ്‌ ജയം.

• അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് വിമാനത്തിൽ കയറ്റുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൗസ്.

• ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാന്‍. സഹപ്രവര്‍ത്തകരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു.

• മഹാകുംഭ മേളയിലെ നദീജലത്തിൽ ഉയർന്ന അളവിൽ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും  അതിനാൽ കുളിക്കാൻ അനുയോജ്യമല്ലെന്നും ഇന്ത്യയിലെ പരമോന്നത മലിനീകരണ നിയന്ത്രണ അതോറിറ്റി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0