• അമേരിക്കന്‍ അന്വേഷണ ഏജന്‍സി
എഫ്‌ബിഐയുടെ ഡയറക്ടറായ് കാഷ് പട്ടേൽ നിയമിതനായി. പദവിയിലെത്തുന്ന ആദ്യ
ഇന്ത്യൻ വംശജനാണ് ഗുജറാത്തിൽ വേരുകളുള്ള കാഷ് പട്ടേൽ.
• മുണ്ടക്കൈ ചൂരൽമല പുനരധിവാസപദ്ധതി
മാർച്ച് 31നുമുമ്പ് പൂർത്തിയാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന്
കേന്ദ്രസർക്കാരിനോട് ഹെെക്കോടതി. നിബന്ധനകൊണ്ട് കേന്ദ്രസർക്കാർ എന്താണ്
ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്
ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
• ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ
അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 2 റൺസ് ലീഡ് ആണ് കേരളത്തിന് തുണയായത്.
• വാർത്ത നൽകുമ്പോൾ മാധ്യമപ്രവർത്തകർ
ജാഗ്രതയും സൂക്ഷ്‌മതയും ഉത്തരവാദിത്വവും പുലർത്തണമെന്ന് സുപ്രീംകോടതി. വിവിധ പത്രങ്ങളിൽ വന്ന വാർത്തയുടെ പേരിലുള്ള
അപകീർത്തിക്കേസിലെ തുടർനടപടികൾ സ്‌റ്റേ ചെയ്‌താണ് സുപ്രീംകോടതിയുടെ
നിരീക്ഷണം.
• ചാനല്‍ചര്‍ച്ചയ്ക്കിടെ മതവിദ്വേഷം വളര്‍ത്തുന്നതരത്തില്‍ പരാമര്‍ശം
നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ
ഹൈക്കോടതിതള്ളി.
• കൊയിലാണ്ടിയില്‍ ആനയിടഞ്ഞ സംഭവം: ആനയുടെ കാലില്‍ ചങ്ങല ഇല്ലാത്തതും, പടക്കം പൊട്ടിച്ചതുമാണ് അപകടകാരണമെന്ന് അന്തിമ റിപ്പോര്‍ട്ട്.
• സംസ്ഥാന കോൺഗ്രസിൽ തന്നെ ഒറ്റപെടുത്തുന്നുവെന്ന് ഹൈക്കമാന്റിന് പരാതി നൽകി
വർക്കിംങ് കമ്മറ്റി അംഗം ശശി തരൂർ. എന്നാൽ വിഷയത്തിൽ തുടർ ചർച്ചകൾ
വേണ്ടന്ന് ഹൈക്കമാൻഡ് ശശിതരൂരിന് മുന്നറിയിപ്പ് നൽകി.
• സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്.
ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
• മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം
ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു.
അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്.