ധർമ്മശാല: വേടൻ്റെ സംഗീത പരിപാടിക്കിടെ ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി യുവാവിൻ്റെ അഭ്യാസം. ഇന്നലെ ഹാപ്പിനെസ്സ് ഫെസ്റ്റിവലിൻ്റെ സമാപനദിവസം വേടൻ്റെ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് മദ്യലഹരിയിൽ യുവാവ് ഉയരമുള്ള ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി അഭ്യാസം തുടങ്ങിയത്. ജനങ്ങളും വേടനും വളരെ സമയം എടുത്താണ് യുവാവിനെ താഴെയിറക്കിയത്. താഴെ ഇറങ്ങിയ ഉടനെ തന്നെ തളിപ്പറമ്പ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. യുവാവിൻ്റെ അഭ്യാസപ്രകടനം കാരണം 20 മിനിറ്റോളം പരിപാടി തടസ്സപ്പെട്ടു.
HAPPINESS FESTIVAL

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.