കണ്ണൂരിൽ മകൻ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ അമ്മ മരിച്ചു.#Kannur

 


കണ്ണൂർ:
കുടുംബ വഴക്കിനിടെ കസേരയിൽ ഇരിക്കുകയായിരുന്ന വൃദ്ധയെ മകൻ മുറ്റത്തേക്ക് എറിഞ്ഞു കൊന്നതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു.

ആലവിൽ പള്ളിയം മൂലയിലെ വി. ശാന്തയാണ് (88)  ഇന്നലെ രാത്രി 12 മണിയോടെ മരിച്ചത്.ഈ മാസം 11 ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ആലവിൽ പള്ളിയം മൂലയിലെ ലക്ഷ് വീട് കോളനിയിലെ മകൻ വി. സജീവിനെ (58) വധശ്രമക്കേസിൽ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

മുറ്റത്ത് വീണു തലയിടിച്ച വൃദ്ധയെ ബന്ധുക്കൾ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ അവർ മരിച്ചു.ഭർത്താവ്, പരേതനായ രാമൻ.മക്കൾ: രഞ്ജിനി, സജിനി, സജീവ്, സജിത, പരേതനായ ബാലൻ.മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതനായ രവീന്ദ്രൻ, അനിൽകുമാർ.മൃതദേഹം ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി.

 Mother dies after son throws chair into yard.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0