തദ്ദേശീയ ജനത ദിനാഘോഷം: അതിക്രമങ്ങൾ ചെറുക്കുന്നതിനുള്ള തന്ത്രങ്ങൾ പഠിക്കാൻ വനിതാ പോലീസ് പവലിയൻ സ്ഥാപിച്ചു #Kannur

 


ധർമ്മശാല:
പൊതുസ്ഥലങ്ങളിൽ അക്രമം നേരിടേണ്ടി വന്നാൽ സ്വയം പ്രതിരോധിക്കാനും ആക്രമണകാരിയെ നേരിടാനും കണ്ണൂർ റൂറൽ ജില്ലാ പോലീസിലെ വനിതാ ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് പരിശീലനം നൽകി. ജനമൈത്രി പോലീസിന്റെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി, തദ്ദേശീയ ജനത ദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശന, വിപണന മേളയിൽ പങ്കെടുക്കാൻ എത്തുന്ന സ്ത്രീകൾക്ക് ഡെമോ ക്ലാസുകൾ നൽകുന്നു. മോഷണവും ശാരീരിക അതിക്രമങ്ങളും നേരിടുന്നതിനുള്ള പരിശീലനങ്ങൾ വനിതാ പോലീസ് ഉദ്യോഗസ്ഥർ അവതരിപ്പിക്കുന്നു.

സ്കൂളുകൾ, കോളേജുകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവിടങ്ങളിലും പരിശീലനം നൽകുന്നുണ്ട്. മുഴക്കുന്ന് സ്റ്റേഷനിലെ പോലീസ് ഓഫീസർ കെ.കെ. പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദർശന, വിപണന മേളയിൽ പരിശീലനം നൽകുന്നത്.

 Indigenous Peoples Day Celebration: Women officers of Kannur Rural District Police trained women to defend themselves and confront an attacker.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0