ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 19 ഫെബ്രുവരി 2025 - #NewsHeadlinesToday

• പാതിവില തട്ടിപ്പ് കേസിൽ എൻജിഒ കോൺഫെഡറേഷൻ സ്ഥാപകൻ ആനന്ദകുമാറിനെയും കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റിനെയും ഇ ഡി വിശദമായി ചോദ്യം ചെയ്യും.

• വയനാട് തലപ്പുഴ പിലാക്കാവ് കമ്പമലയില്‍ വനത്തില്‍ തീയിട്ടയാള്‍ പിടിയില്‍. തൃശിലേരി മണിയന്‍കുന്ന് സ്വദേശി സ്വദേശി സുധീഷ് ആണ് പിടിയിലായത്. ഇന്ന് മാനന്തവാടി കോടതിയില്‍ ഹാജരാക്കും.

• റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യു എസ്- റഷ്യ ഉന്നതതല ചര്‍ച്ച വിജയമെന്ന് റഷ്യ.

• കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിൻസിപ്പാൾ അറിയിച്ചു.

• ഓരോ വിദ്യാർഥിയെയും ചേർത്തുപിടിച്ചുള്ള വിദ്യാഭ്യാസത്തിലൂടെ അക്കാദമിക്‌ രംഗത്ത്‌ കൂടുതൽ മികവേകാൻ സമഗ്രഗുണമേന്മാ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്‌. സ്‌പീക്കർ എ എൻ ഷംസീർ പദ്ധതി ഉദ്‌ഘാടനംചെയ്‌തു.

• കൊച്ചി കപ്പൽശാല ലോകത്തെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ എപി മൊള്ളർ മെസ്‌കുമായി ധാരണപത്രം ഒപ്പുവച്ചു.

• സംസ്ഥാനതലത്തിൽ റാഗിങ് വിരുദ്ധ സെൽ രൂപീകരിക്കുമെന്ന്‌ മന്ത്രി ആർ ബിന്ദു. റാഗിങ് തടയാൻ കോളേജ്, സർവകലാശാല, യുജിസി തലത്തിലുള്ള ത്രിതല സംവിധാനമാണ് നിലവിലുള്ളത്‌.

• അമേരിക്ക നാടുകടത്തുന്ന, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കായി താൽക്കാലിക ഷെൽട്ടർ ഒരുക്കാൻ തയാറാണെന്ന് കോസ്റ്ററീക്ക. അമേരിക്ക പുറത്താക്കുന്ന എല്ലാ കുടിയേറ്റക്കാരെയും സ്വീകരിക്കുമെന്ന് കോസ്റ്ററീക്ക ഔദ്യോ​ഗികമായി അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0