ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 22 ജൂൺ 2024 #NewsHeadlines

• നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും അവ്യക്തവും വായിക്കാൻ കഴിയാത്തതുമാണെങ്കിൽ ഉപഭോക്താവിന് അത് ബാധകമല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

• കനത്ത ചൂടില്‍ വലഞ്ഞ് ദില്ലി, കഴിഞ്ഞ 36 മണിക്കൂറിനിടെ മരണസംഖ്യ 32 കടന്നു. അതേ സമയം ദില്ലിക്കാവശ്യമായ ജലം ഹരിയാന നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അതിഷി നിരാഹാരസമരം ആരംഭിച്ചു.

• കരുത്തരായ ഫ്രാൻസിനെ തളച്ച് നെതർലൻഡ്സ്. യൂറോ കപ്പ് ഡി ഗ്രൂപ്പിലെ മത്സരം ഗോളില്ലാതെയാണ് അവസാനിച്ചത്.

• കോളേജ് അധ്യാപക യോ​ഗ്യതയ്‌ക്കായുള്ള ദേശീയ പരീക്ഷയായ യുജിസി നെറ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ത്തിവിറ്റതിന് പിന്നില്‍ കോടികളുടെ അഴിമതിയെന്ന് കണ്ടെത്തൽ.

• ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തിന്റെ നിഴലില്‍ സിഎസ്ഐആര്‍-നെറ്റ് പരീക്ഷയും ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) റദ്ദാക്കി.

• യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി 20,000 ഡോളർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു.

• കാർഷിക വിളകൾക്ക്‌ ന്യായമായ താങ്ങുവില നിഷേധിക്കുന്നതടക്കമുള്ള കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച്‌ ശക്തമായ പ്രക്ഷോഭം വീണ്ടും തുടങ്ങാൻ സംയുക്ത കിസാൻ മോർച്ച.

• നമീബിയയിൽ സ്വവർഗ ലൈംഗികത നിരോധിച്ചുള്ള നിയമങ്ങൾ കോടതി റദ്ദാക്കി. നിലവിലെ നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് നമീബിയയിലെ ഹൈക്കോടതി വിധിച്ചു.

• മദ്യനയ അഴിമതിക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജയിൽ മോചനം വൈകും.

• 12 സെക്കന്‍ഡ് ഹാന്‍ഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യ ഖത്തറുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്.
MALAYORAM NEWS is licensed under CC BY 4.0