ലൈസൻസ് ലഭിച്ചവരെ വീണ്ടും പരിശോധിക്കും; സൂപ്പർ ചെക്കിംഗ് നടത്തും, ആർടിഒമാർക്ക് നിർദ്ദേശം #RTO

 


തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസായവരുടെ ഡ്രൈവിങ് വൈദഗ്ധ്യം പരിശോധിക്കാൻ ആർടിഒമാർക്ക് നിർദേശം. ലൈസൻസ് ലഭിച്ചവരെ അടുത്തദിവസങ്ങളിൽ വിളിച്ചുവരുത്തി വീണ്ടും വാഹനമോടിച്ച് പരിശോധിക്കും. വാഹനം ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരെ പഠിപ്പിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.

മോട്ടോർവാഹനവകുപ്പിൻ്റെ റോഡ് സുരക്ഷാമാസാചരണ വേദിയിൽ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ സൂപ്പർ ചെക്കിംഗ് ആരംഭിക്കാൻ നിർദ്ദേശം നൽകിയത്. മലപ്പുറത്ത് അപകടങ്ങൾ കൂടാൻ കാരണം തട്ടിക്കൂട്ട് രീതിയിൽ ലൈസൻസ് നൽകിയതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Super checking will be done, instructions to RTOs 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0