Video | ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്ന് വൻ കവർച്ച, നടുങ്ങി കൂവേരി #Kooveri

തളിപ്പറമ്പ : ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്ന് കവർച്ച. കണ്ണൂർ തളിപ്പറമ്പിനടൂത്ത കൂവേരി മുച്ചിലോട്ട്ഭഗവതി ക്ഷേത്രം,കാട്ടാമ്പള്ളി മുത്തപ്പന്‍ മടപ്പുര,വള്ളിക്കടവ് പുതിയഭഗവതി ക്ഷേത്രം,ശ്രീമാന്യമംഗലം ശ്രീമുത്തപ്പൻ മടപ്പുര എന്നിവടങ്ങളിലെ ഭണ്ടാരം കുത്തിത്തുറന്ന് മോഷ്ടിച്ച നിലയിൽ കണ്ടെത്തി. റോഡിനു സമീപം ഭണ്ടാരം പൂട്ട് പൊളിച്ചു പൈസ എടുത്തു.ശ്രീമാന്യമംഗലം ശ്രീമുത്തപ്പൻ മടപ്പുരയിലെ ഭണ്ടാരം എടുത്തുകൊണ്ടുപോയി ഇതു പരത്തോടിനു സമീപത്തു നിന്നും കണ്ടെടുത്തു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക >> 

 
പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തി.മോഷ്ടാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം  ആരംഭിച്ചു.CCTV ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കൂവേരി വള്ളിക്കടവ് LP സ്കൂളില്‍ നിന്നുമുള്ള CCTV ദൃശ്യങ്ങളില്‍ 3 ആണ്‍കുട്ടികള്‍ കവര്‍ച്ച ചെയ്യാനെന്നവിധത്തില്‍ വസ്ത്രങ്ങള്‍ ധരിച്ചും ആയുധങ്ങള്‍ കയ്യില്‍പിടിച്ചും നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ മോഷ്ടാക്കള്‍ ആരെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. മോഷ്ടാക്കള്‍ പരിസര പ്രദേശങ്ങളിലുള്ള വിടുകളിലെ CCTV തകര്‍ത്തതായും പരാതിയുണ്ട്. പോലീസിന് മോഷ്ടാക്കളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0