കോഴിക്കോട്: എഞ്ചിനീയറിംഗ് ബിരുദധാരിയായ പത്തനംതിട്ട സ്വദേശിയെ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പാലവിളയിൽ വീട്ടിൽ അശ്വിൻ എസ് രാജി(33)നെയാണ് കോഴിക്കോട് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരക്ക് സമീപം വൈദ്യരങ്ങാടിയില്‍ കുടുംബവുമൊത്ത് താമസിച്ചു വരവെയാണ് ലൈംഗികാതിക്രമണം നടന്നത്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. 2022 നവംബർ മുതൽ മൂന്ന് വർഷത്തോളം വിവിധ തവണകളായി ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. കുട്ടിക്ക് സമൂഹമാധ്യമങ്ങൾ വഴി അശ്ലീല വീഡിയോകൾ അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ ഫറോക്ക് പൊലീസ് ഇൻസ്‌പെക്ടർ ടിഎസ് ശ്രീജിത്തും സംഘവുമാണ് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അശ്വിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Sexual assault on minor student in Kozhikode 33 year old engineering graduate arrested

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.