ദാരുണം ! KSRTC ബസും ടോറസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 16 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം .... #Accident

 തൃശൂർ കുന്നംകുളത്ത് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു. 15 ഓളം പേർക്ക് പരിക്കേറ്റു. പുലർച്ചെ നാല് മണിയോടെയാണ് അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് ടോറസ് ലോറിയുടെ ഡ്രൈവറെ പുറത്തെടുത്തത്. തൃശ്ശൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ബസ്. രാവിലെ മുതൽ ഈ ഭാഗത്ത് മഴ പെയ്യുകയാണ്. മഴ പെയ്തപ്പോൾ ബസ് തെന്നിമാറി നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.