ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 മെയ് 2024 #NewsHeadlines

● തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം പൂത്തുറയില്‍ കടലാക്രമണം. ശക്തമായ തിരമാലയാണ് ഉണ്ടായത്. കടല്‍ റോഡിലേയ്ക്ക് കയറിയതായി റിപ്പോർട്ടുകൾ. പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം.

● ശബരിമല ദർശനത്തിന് ഇനി ഓൺലൈൻ ബുക്കിങ് മാത്രം. അടുത്ത മണ്ഡല മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ല. തിരക്ക് നിയന്ത്രിക്കുവാനും ഭക്തർക്ക് സുഖ ദർശനം ഉറപ്പ് വരുത്താനുമാണ് തീരുമാനം.

● തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. എസ്‌ഐടിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

● ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്.

● സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റിയുടെ അക്കൗണ്ടിൽ പാൻ നമ്പർ കൈകാര്യം ചെയ്തത് തങ്ങൾക്ക് പറ്റിയ ‘ടൈപ്പോഗ്രാഫിക്കൽ എറർ' ആണെന്ന് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ട്‌ സംബന്ധിച്ച വിവാദം ഉയർന്നതിനെത്തുടർന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്തിലാണ് ബാങ്കിന്റെ ക്ഷമാപണം.

● പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ രാജ്‌ഭവനിലെ കരാർ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ കൊൽക്കത്ത പൊലീസ്‌.

● അമിതമായ അളവിൽ ഇൻസുലിൻ കുത്തിവച്ച് രോഗികളെ കൊലപ്പെടുത്തിയ ന‌ഴ്‌സിന് 380 മുതൽ 760 വർഷം വരെ തടവുശിക്ഷ വിധിച്ച് യുഎസ് കോടതി.

● ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കാനഡയിൽ നടന്ന മൂന്ന് കൊലപാതകങ്ങളില്‍കൂടി അന്വേഷണം. നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ അറസ്റ്റിലായി.

● ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. നാല് വിക്കറ്റിനാണ് ആർസിബി വിജയിച്ചത്. 148 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആർസിബി 13.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.

● ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.