ഓൺലൈൻ വ്യാപാര തട്ടിപ്പ് ; മൂന്ന് ലക്ഷം രൂപ നഷ്ടമായി.... #Online_Fraud

 ഓൺലൈൻ വ്യാപാരത്തിൽ കുടുങ്ങി ആലക്കോട് സ്വദേശിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു.
  മേടപ്പള്ളി കുട്ടപറമ്പിൽ വീട്ടിൽ റോയി ജോസഫിൻ്റെ (48) പണമാണ് നഷ്ടപ്പെട്ടത്.ഓൺലൈൻ വ്യാപാരത്തിനായി ഡേവിഡ് ബോൾ ഇന്ത്യ ക്ലബ്-71 വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമായ റോയ് ജോസഫ് അഡ്മിൻമാരായ ഡേവിഡ് ബോൾ, മീര മാളവ്യ എന്നിവരുടെ നിർദ്ദേശപ്രകാരം അവർ അയച്ച ഓൺലൈൻ ട്രേഡ് പ്ലാറ്റ്‌ഫോം ലിങ്കിൽ പ്രവേശിച്ച് 1000 രൂപ കൈമാറി. പിന്നീട് ഏപ്രിൽ 15ന് 2,50,000 രൂപ ഇവരുടെ രത്നാകർ ബാങ്ക് അക്കൗണ്ടിലേക്ക് ആർടിജിഎസ് വഴി ട്രാൻസ്ഫർ ചെയ്തു.
  എന്നാൽ പിന്നീട് ഇവരുടെ ഓൺലൈൻ രജിസ്ട്രേഷനിൽ സംശയം തോന്നി അടച്ച തുക പിൻവലിക്കാൻ അപേക്ഷിച്ചെങ്കിലും പണമോ ലാഭമോ ലഭിച്ചില്ല.
  റോയ് ജോസഫിനെ അവരുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. കബളിപ്പിക്കപ്പെട്ടതായി മനസിലായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.