May 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
May 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 മെയ് 2025 | #NewsHeadlines

• പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്.

• കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തിങ്കളാഴ്‌ച തുറക്കും. പകൽ പതിനൊന്നരയോടെ നെയ്‌തലക്കാവ് വിഭാഗത്തിനുവേണ്ടി തിടമ്പേറ്റിയ എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറക്കും.

• കേരളത്തിലെ വിനോദ സഞ്ചാര മേഖല കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഒന്നാം ഘട്ട വികസനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

• പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള നടപടികളുടെ ഭാഗമായി പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക്‌ നിയന്ത്രിച്ച്‌ ഇന്ത്യ. ചെനാബ്‌ നദിയിലെ ബഗ്ലിഹർ അണക്കെട്ടിന്റെ ഷട്ടർ താഴ്‌ത്തിയാണ് പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക്‌ കുറച്ചത്.

• പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള ബിഷപ്പുമാരുടെ കോൺക്ലേവ്‌ ബുധനാഴ്ച ആരംഭിക്കാനിരിക്കെ, വത്തിക്കാനിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഫ്രാൻസിസ്‌ മാർപാപ്പയുടെ കബറടക്കത്തെ തുടർന്ന്‌ പ്രഖ്യാപിച്ച ഒമ്പത്‌ ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഞായറാഴ്ച അവസാനിച്ചു.

• പ്രതിരോധരംഗത്ത് പുതിയ നേട്ടം അടയാളപ്പെടുത്തി സ്ട്രാറ്റോസ്‌ഫെറിക് എയര്‍ഷിപ് പ്ലാറ്റ്‌ഫോം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മധ്യപ്രദേശിലെ ഷിയോപുരിൽ ഡിആർഡിഒയുടെ നേതൃത്വത്തിൽ നടത്തിയ കന്നിപരീക്ഷണത്തിൽ എയർഷിപ്പ്‌ പ്ലാറ്റ്‌ഫോം 17 കിലോമീറ്റർ ഉയരത്തിലേക്ക്‌ സഞ്ചരിച്ച്‌ സെൻസറുകളിൽ നിന്നുള്ള വിവരങ്ങൾ നിരീക്ഷണകേന്ദ്രത്തിലേക്ക്‌ കൈമാറി.

• സംസ്ഥാനത്ത്‌ പൊലീസും എക്‌സൈും ചേർന്ന്‌ ആവിഷ്‌കരിച്ച ഓപ്പറേഷൻ ഡി ഹണ്ട്‌ സ്‌പെഷൽ ഡ്രൈവ്‌ സജീവമായി തുടരുന്നു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ ഡി ഹണ്ട്‌ സ്‌പെഷൽ ഡ്രൈവ്‌ ആരംഭിച്ചത്. 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 മെയ് 2024 #NewsHeadlines

● തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം പൂത്തുറയില്‍ കടലാക്രമണം. ശക്തമായ തിരമാലയാണ് ഉണ്ടായത്. കടല്‍ റോഡിലേയ്ക്ക് കയറിയതായി റിപ്പോർട്ടുകൾ. പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം.

● ശബരിമല ദർശനത്തിന് ഇനി ഓൺലൈൻ ബുക്കിങ് മാത്രം. അടുത്ത മണ്ഡല മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ല. തിരക്ക് നിയന്ത്രിക്കുവാനും ഭക്തർക്ക് സുഖ ദർശനം ഉറപ്പ് വരുത്താനുമാണ് തീരുമാനം.

● തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. എസ്‌ഐടിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

● ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്.

● സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റിയുടെ അക്കൗണ്ടിൽ പാൻ നമ്പർ കൈകാര്യം ചെയ്തത് തങ്ങൾക്ക് പറ്റിയ ‘ടൈപ്പോഗ്രാഫിക്കൽ എറർ' ആണെന്ന് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ട്‌ സംബന്ധിച്ച വിവാദം ഉയർന്നതിനെത്തുടർന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്തിലാണ് ബാങ്കിന്റെ ക്ഷമാപണം.

● പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ രാജ്‌ഭവനിലെ കരാർ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ കൊൽക്കത്ത പൊലീസ്‌.

● അമിതമായ അളവിൽ ഇൻസുലിൻ കുത്തിവച്ച് രോഗികളെ കൊലപ്പെടുത്തിയ ന‌ഴ്‌സിന് 380 മുതൽ 760 വർഷം വരെ തടവുശിക്ഷ വിധിച്ച് യുഎസ് കോടതി.

● ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കാനഡയിൽ നടന്ന മൂന്ന് കൊലപാതകങ്ങളില്‍കൂടി അന്വേഷണം. നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ അറസ്റ്റിലായി.

● ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. നാല് വിക്കറ്റിനാണ് ആർസിബി വിജയിച്ചത്. 148 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആർസിബി 13.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.

● ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 05 മെയ് 2023 | #News_Highlights

● പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി എന്ന് ആരോപിച്ച് മുതിര്‍ന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെ അറസ്റ്റ് ചെയ്തു. ഡിആർഡിഓ ക്ക് കീഴിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറ്കടറാണ് പ്രദീപ് കുരുല്‍ക്കര്‍.

● സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ഒരു സ്‌കൂളുകളും ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

● മുഖ്യമന്ത്രി പിണറായി വിജയന്‍ 20,073 വീടുകളാണ് വ്യാഴാഴ്ച നാടിന് സമര്‍പ്പിച്ചു. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്.

● സംഘര്‍ഷം ശക്തമാകുന്ന മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്. സംഘര്‍ഷത്തിന് കുറവില്ലാത്ത പശ്ചാത്തലത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഉത്തരവിൽ ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഒപ്പുവച്ചു.

● ഇനി ‘ഓൾ ഇന്ത്യ റേഡിയോ’ ഇല്ല; ‘ആകാശ്‌വാണി’ മാത്രം. ഇംഗ്ലീഷ്‌ അറിയിപ്പിലടക്കം ‘ആകാശ്‌വാണി’ എന്നുപറഞ്ഞാൽ മതിയെന്ന്‌ റേഡിയോ ശൃംഖലയുടെ ഡയറക്ടർ ജനറലിന്റെ ഉത്തരവ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0