● സംസ്ഥാന വികസത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നു.
ഓണത്തിന് തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ട്രയല്‍
റണ്‍ ജൂണ്‍ മാസം തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
● സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല. ഉന്നതതല യോഗത്തിൽ യോഗത്തിൽ നിലപാട്
വ്യക്തമാക്കി സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതി നിയന്ത്രിക്കാൻ
തീരുമാനമായി.
● കനത്ത വേനൽ മുന്നിൽക്കണ്ട് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം.
● വാക്സിന്റെ പാർശ്വഫല വിവാദങ്ങൾക്കിടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു.
● ഒരു വർഷത്തിനിടെ മണിപ്പുരിൽ കലാപത്തിൽ കൊല്ലപ്പെട്ടത് ഇരുനൂറ്റമ്പതിലേറെപ്പേർ. 1200 പേർക്ക് പരിക്ക്. 386 ആരാധനാലയവും 4786 വീടും കത്തിച്ചു. 5668 ആയുധം കേന്ദ്രസേനകളിൽനിന്നും പൊലീസിൽനിന്നുമായി അക്രമികൾ തട്ടിയെടുത്തുവെന്നും കണക്കുകൾ പറയുന്നു.
● ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപി ബ്രിജ് ഭൂഷൺ സിങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിന് സീറ്റ് നൽകിയത് വിവാദത്തിൽ.
● സംസ്ഥാനത്തെ നിരത്തുകൾ കയ്യടക്കി വൈദ്യുത വാഹനങ്ങളുടെ എണ്ണം പെരുകുന്നു.
52,419 വാഹനങ്ങളാണ് 2022–23ൽ രജിസ്റ്റർ ചെയ്തതെങ്കിൽ 23–24ൽ 80,933 ആയാണ്
ഉയർന്നിട്ടുള്ളത്.
● കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത നാല് ദിവസങ്ങളില്‍ ഇടിമിന്നലോടു
കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ
കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും
നിര്‍ദേശമുണ്ട്.
● ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ്
രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ് വിജയലക്ഷ്യം നോക്കി ഇറങ്ങിയ രാജസ്ഥാന്
200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.