തെരുവുനായയുടെ ആക്രമണം; കിടപ്പുരോഗിയായ വയോധികയെ കടിച്ചു കീറി കൊന്നു #Trissur

 


തൃശൂർ: കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. കാർത്യായനി (84)യാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. കാർത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് ആറുമണിക്കാണ് സംഭവം.

വീടിൻ്റെ വാതിൽ തുറന്നുകിടക്കുന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറിയ നിലയിലാണുണ്ടായിരുന്നത്.

 A bedridden elderly woman was bitten to death by a stray dog ​​in Thrissur.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0